കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കഴിഞ്ഞദിവസം കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് [&Read More
വീണാ ജോര്ജിനെമാരകായുധം കൊണ്ട് കഴുത്തില് ആക്രമിച്ചുവെന്ന്എഫ്ഐആര്; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിലായി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. ഇതിന് പുറമെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രിയെ മാരകായുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും [&Read More
‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി ടിക്കറ്റ് കൗണ്ടറിന് സമീപമെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇതേത്തുടർന്ന് മന്ത്രി യാത്ര റദ്ദാക്കി. പോലീസ് സുരക്ഷാവലയം ഭേദിച്ച് ഇരച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് സ്പീക്കർ എ.എൻ ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ച നടപടി [&Read More
ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദ്ദനം, യുവതിയുടെ സുഹൃത്തുക്കൾ പിടിയിൽ
കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങിൽ പ്രകോപിതനായ യുവതിയുടെ മറ്റൊരു സുഹൃത്ത്, യുവതിയെ ഉപയോഗിച്ച് തന്നെ യുവാവിനെ ലോഡ്ജിലെത്തിച്ചു. അവിടെയുണ്ടായിരുന്ന [&Read More
മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി; യുവാവിന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്തു: തൃശൂർ മെഡിക്കൽ
തൃശൂർ: മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി ഗുരുതര പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് ടൈൽസ് തൊഴിലാളിയായ സനൂപും കുടുംബവുമാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ സനൂപിനാണ് ചികിത്സയ്ക്കിടെ കാഴ്ച പൂർണമായും നഷ്ടമായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സനൂപിന്റെ കയ്യിൽ കാനുല ഇട്ട ഭാഗത്ത് കടുത്ത വേദനയും തടിപ്പും അനുഭവപ്പെട്ടതോടെയാണ് ദുരിതം ആരംഭിച്ചത്. ഇക്കാര്യം പലതവണ നഴ്സുമാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാൻ തയ്യാറായില്ലെന്ന് [&Read More
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി കാത്തിരിപ്പില്ലാതെ പ്രസാദമൂട്ട്. മണിക്കൂറിൽ അയ്യായിരം ഇഡ്ഡലികൾ വരെ തയാറാക്കാൻ ശേഷിയുള്ള അത്യാധുനിക മെഷീൻ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ചു. കാനഡയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഭഗവാന് വഴിപാടായി അത്ഭുത യന്ത്രം സമർപ്പിച്ചത്. ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു. ദിവസേന ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂരിൽ പ്രസാദമൂട്ട് സുഗമമാക്കാൻ നവീന യന്ത്രം ഏറെ സഹായകമാകും. വലിയ അളവിൽ മാവ് ഒഴിച്ച് [&Read More
പുത്തൻകുരിശ്: എറണാകുളത്ത് വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയർ ദീപേഷ് കുമാറിനെയാണ് അഞ്ച് ലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമായി വിജിലൻസ് സംഘം പിടികൂടിയത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്ലറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്കായാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇയാളെ വലയിലാക്കിയത്.Read More
അമ്മേ ഞാൻ വരുന്നു! അച്ഛന്റെ കൈവിട്ട് കേരളത്തിലെത്തി; പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലാസ്റ്റേഴ്സ്
തലശ്ശേരി: ആറാം വയസ്സിൽ അച്ഛന്റെ കൈവിട്ട് അന്യനാട്ടിൽ ഒറ്റപ്പെട്ടുപോയ ബാലൻ 12 വർഷങ്ങൾക്ക് ശേഷം സ്വന്തം കുടുംബത്തിലേക്ക് മടങ്ങുന്നു. ഝാർഖണ്ഡ് സ്വദേശിയും കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം താരവുമായ ബി. രാജയാണ് (18) നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മയെയും സഹോദരിമാരെയും കാണാൻ ഒരുങ്ങുന്നത്. 2012Read More
ആദിവാസി ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്; ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി
നിലമ്പൂർ: ആദിവാസികൾക്കുള്ള ഭൂമി വിതരണം തർക്കത്തിലായി. നിലമ്പൂരിൽ വനംവകുപ്പ് അനുവദിച്ച ഭൂമി വിതരണം ചെയ്യുന്നതിനായുള്ള നറുക്കെടുപ്പിനിടെയാണ് രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് പ്രതിഷേധം ഉയർന്നത്. ചുവപ്പ് കുടത്തിൽ നിന്ന് നറുക്കെടുത്ത പ്ലോട്ടുകളെല്ലാം സിപിഎം അനുഭാവികൾക്ക് ലഭിച്ചെന്ന പരാതിയെത്തുടർന്ന് നടപടികൾ പാതിവഴിയിൽ നിർത്തിവച്ചു. കൊടീരി, നെല്ലിപ്പൊയിൽ, അത്തിക്കൽ, കണ്ണംകുണ്ട് എന്നിവിടങ്ങളിലായി 37 ഹെക്ടർ ഭൂമിയാണ് ഭൂരഹിതരായ ആദിവാസികൾക്കായി നീക്കിവച്ചിരിക്കുന്നത്. അത്തിക്കലിൽ 20 സെന്റ് വീതവും മറ്റ് സ്ഥലങ്ങളിൽ 40 സെന്റ് വീതവുമാണ് പ്ലോട്ടുകൾ നൽകുന്നത്. ആകെ 144 പ്ലോട്ടുകൾക്കായി അർഹരായ [&Read More