കൊച്ചി: അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകൾ പോലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശി നിവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ് ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിയായ സരസു നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. താൻ സ്ഥിരമായി ഉപയോഗിക്കുന്ന ഫേസ് ക്രീം അമ്മ എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു നിവ്യയുടെ അക്രമം. താൻ ക്രീം എടുത്തിട്ടില്ലെന്ന് സരസു ആവർത്തിച്ചു പറഞ്ഞിട്ടും നിവ്യ പിന്മാറിയില്ല. അമ്മയുടെ മുഖത്തും [&Read More
‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും
കോഴിക്കോട്: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിതാവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് രചയിതാക്കൾ ശ്രമിക്കുന്നതെന്നും മക്കളായ സിതാരയും അശ്വതി നായരും ആരോപിച്ചു. പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. എം.ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടിയും അർദ്ധസത്യങ്ങളുമാണെന്ന് മക്കൾ പറഞ്ഞു. [&Read More
കൊച്ചി: എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ കടുത്ത ഭിന്നത. മുതിർന്ന നേതാക്കളോടും അണികളോടും ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പുറത്തുപോയേക്കാമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സൂചന നൽകി. സ്വതന്ത്ര രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചാണ് തങ്ങൾ പാർട്ടിയിൽ ചേർന്നതെന്നും ബിജെപി മുന്നണിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നും തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. എന്നാൽ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ഒന്നോ [&Read More
മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി;
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കുകയായിരുന്നു. കേരളം സമര്‍പ്പിച്ച സ്വീകരണ പട്ടികയില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും മേയര്‍ വേദിയിലുണ്ടാകുമെന്നതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേയര്‍ക്ക് പുറമെ തിരുവനന്തപുരം എം.പിയെയും [&Read More
‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; മന്ത്രിസ്ഥാനം മടക്കിത്തരാമെന്ന് പറഞ്ഞ് ചതിച്ചു’: ആരോപണവുമായി മന്ത്രി
കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മകന് ചാണ്ടി ഉമ്മനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്നും, മധ്യസ്ഥത വഹിച്ച് അദ്ദേഹം തന്റെ കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ‘എന്റെ മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. മധ്യസ്ഥത വഹിച്ച് അദ്ദേഹം കുടുംബം ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മാന്യത കരുതിയാണ് ഞാന്‍ ഇതൊന്നും പറയാതിരുന്നത്.’Read More
ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ട്വന്റി 20യ്ക്കുള്ള സ്വാധീനം വോട്ടായി മാറുന്നത് എൻഡിഎയ്ക്ക് വലിയ [&Read More
കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More
ശബരിമല സ്വർണ്ണക്കൊള്ള: ‘സ്വർണ്ണം കട്ടത് ആരപ്പാ?’ സഭയിൽ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയെച്ചൊല്ലി നിയമസഭയിൽ ഭരണRead More
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയിൽ ഉറച്ച് പ്രതി ഷിംജിത മുസ്തഫ. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അയക്കും. മരിച്ച ദീപകിന്റെ വീഡിയോ പകർത്തിയത് ഈ ഫോണിലാണ്. ഫോണിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം നടത്തുന്നതിനാണ് [&Read More
താമരശ്ശേരി: കുടുംബകലഹം പരിഹരിക്കാനായി വീട്ടുപറമ്പിൽ കൂടോത്രം ചെയ്യാനെത്തിയ മന്ത്രവാദി വീടുമാറി ചെന്ന് പെട്ടു. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിന് സമീപം ഇന്നലെ വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ലക്ഷ്യം വെച്ച വീട് മാറി അയൽപക്കത്തെ വീട്ടിൽ മന്ത്രവാദം നടത്തിയ ഇയാളെ വീട്ടുകാർ സിസിടിവി സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ച് നിർമ്മിച്ച വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കിയതായും, ഗാർഹിക പീഡന പരാതി നൽകി തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ആരോപിച്ച് ചുടലമുക്ക് [&Read More