ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കിലും സംഘാടകർക്കെതിരെ നടപടി കാസര്‍കോട്: ഹനാന് ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 16 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഹ്സമാന്‍, നവാലുര്‍റഹ്മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം., ജുവൈദ് എന്നിവരാണ് പ്രതികള്‍. മനുഷ്യജീവനും പൊതുസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. 3000 പേര്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ സംഘാടകര്‍ പതിനായിരത്തോളം പേരെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതോടെ ഗ്രൗണ്ടിലും പുറത്തും വലിയ തിക്കുംതിരക്കുണ്ടാവുകയും നഗരത്തില്‍ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്. പാനൂരിലെ കടവത്തൂർ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ശിക്ഷാവിധി വന്നതിന് പിന്നാലെ കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ (Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മുറുകുന്നു. കേസില്‍ നടന് ജയറാമിന്റെ മൊഴിയെടുക്കും. താരത്തിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് എസ്ഐടി അറിയിച്ചു. സ്പോണ്‍സറായ ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗായകന് വീരമണി ഉള്‍പ്പെടെയുള്ളവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. ജയറാമിനെയും വീരമണിയെയും പോലുള്ള പ്രമുഖരെ ഉള്‍പ്പെടെ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. അതിനിടെ, കേസില്‍ മുന്‍ ദേവസ്വം [&Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ വടക്ക് കിഴക്കന്‍ തുലാവര്‍ഷം സജീവമായി [&Read More
‘വ്ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട്
കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി [&Read More
കൊച്ചി കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച്
കൊച്ചി: കോന്തുരുത്തിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൃതദേഹത്തിന് തൊട്ടടുത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ജോര്‍ജ് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി. ശനിയാഴ്ച രാവിലെ വീടിന് മുന്നിലെ വഴിയില്‍ അര്‍ധനഗ്നമായ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ ഹരിത കര്‍മ്മസേനാംഗങ്ങളാണ് ആദ്യം കണ്ടത്. [&Read More
സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഇന്ന് (നവംബര്‍ 22, 2025) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് [&Read More
കൊച്ചി: കോന്തുരുത്തിയില്‍ പാതയോരത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് താമസിക്കുന്ന വീടിന് മുന്നിലാണ് അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ജോര്‍ജും മദ്യലഹരിയില്‍ കിടക്കുകയായിരുന്നു. ഇയാളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇന്നു രാവിലെ ആറരയോടെയാണ് ഹരിത കര്‍മസേനാംഗങ്ങള്‍ മൃതദേഹം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. വീട്ടുവളപ്പില്‍ പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. അടുത്തുള്ള [&Read More