കൊച്ചി: കേരളത്തിലെ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്സ് സര്‍വൈവല്‍ കേരള(ടാസ്ക്) സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗമമായ ‘സിനെര്‍ജി 2025’ നാളെ വൈകിട്ട് 4.30ന് കൊച്ചിയില്‍ നടക്കും. എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയുടെ ട്രാവല്‍ വ്യവസായത്തില്‍ ആഗോള തലത്തില്‍ മാറ്റം കൊണ്ടുവന്ന അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും [&Read More
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ നിർണായക തെളിവുകൾ പുറത്ത്. വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത, മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി പരിശോധന നടത്തിയത്. ഇവർ അവിടെയുള്ള താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് നീക്കം ചെയ്യാൻ മേയറുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന [&Read More
മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്)യില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ഇഡി സംഘം അന്‍വറിന്റെ വീട്ടില്‍ എത്തിയത്. നേരത്തെയും കെഎഫ്സി വായ്പയുമായി ബന്ധപ്പട്ട് അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന [&Read More
കേരളത്തെ കുറിച്ച് പ്രചരിക്കുന്നത് പച്ചക്കള്ളം; കുറിപ്പുമായി ക്രിക്കറ്റ് കമൻ്റേറ്റർ ഗുർകീരത് സിങ് ഗിൽ;
കൊച്ചി: കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യൻ മുൻവിധികളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും പോഡ്കാസ്റ്റ് അവതാരകനുമായ ഗുർകീരത് സിങ് ഗില്ലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ റോഡ് യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം കേരളത്തിലെ പൗരബോധത്തെയും ഭക്ഷണത്തെയും പുകഴ്ത്തി രംഗത്തെത്തിയത്. “കഴിഞ്ഞ ആഴ്ച അവധിക്കാലത്ത് പത്ത് ദിവസത്തോളം ഞാൻ കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കൊച്ചി വരെ ഞാൻ കാറോടിച്ചാണ് യാത്ര ചെയ്തത്. ഇന്ത്യയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള മറ്റേതൊരു സ്ഥലത്തെക്കാളും മികച്ച പൗരബോധവും സാമൂഹിക മര്യാദയും കേരളത്തിലാണുള്ളതെന്ന് എനിക്ക് [&Read More
പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണു നടപടി. എസ്ഐടി സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ [&Read More
തൃശൂര്‍: കെപിസിസി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി മുൻ എംഎൽഎയുമായ അനിൽ അക്കര(Read More
തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന് ഈ സുപ്രധാന തീരുമാനമെടുത്തത്. വൈഷ്ണയെ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് യു.ഡി.എഫ് വൈഷ്ണയെ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും [&Read More
‘കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആര് വേണ്ട’; എം.വി ഗോവിന്ദന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടികയ്ക്ക് ഉയര്‍ന്ന വിശ്വാസ്യതയുണ്ടെന്നും അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയുടെ ‘തീവ്ര പരിശോധന’ (എസ്.ഐ.ആര്) നടപ്പാക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സുപ്രീം കോടതിയില്‍. എസ്.ഐ.ആര് നടപടികള്‍ക്കെതിരെ സി.പി.എം സുപ്രീം കോടതിയില്‍ നല്കിയ ഹരജിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിഭാഷകന് ജി. പ്രകാശ് മുഖേനെയാണ് ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കേരളം ഉള്‍പ്പടെ [&Read More
ഇടുക്കി: ചെറുതോണി വാഴത്തോപ്പില്‍ സ്കൂള്‍ ബസിടിച്ച് പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഹെയ്സല്‍ ബെന്‍ (4) ആണ് മരിച്ചത്. സ്കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയ ശേഷം ബസ് പിന്നോട്ടെടുത്തപ്പോയാണ് അപകടം സംഭവിച്ചത്. ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസല്‍ എന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇനായയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.Read More
‘സിപിഎമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ മണ്ടന്മാരല്ല’; മുസ്ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വ്യാജമെന്ന്
കോഴിക്കോട്: മുന്‍ എസ്ടിയു നേതാവ് യു. പോക്കറിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് നേതാക്കളായ ഉമര്‍ പാണ്ടികശാലയും ഷാഫി ചാലിയവും. പോക്കര് സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ കോഴിക്കോട്ട് ലീഗില്‍ പൊട്ടിത്തെറിയെന്ന് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും തത്പരകക്ഷികള്‍ ദുരുദ്ദേശ്യത്തോടെ നടത്തുന്ന പ്രചാരമങ്ങൡ പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും നേതാക്കള്‍ പറഞ്ഞു. താന്‍ രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഉമര്‍ പാണ്ടികശാല പ്രതികരിച്ചു. കുപ്രചാരണങ്ങള്‍ തള്ളിക്കളയണം. തദ്ദേശ [&Read More