തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. [&Read More
മലപ്പുറം: നൂറ്റാണ്ടിന്റെ ആദര്‍ശവും ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പാണക്കാട് തരീം സ്ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്‍രെ വിളമ്പരമായി പാണക്കാട് തരീം സ്ക്വയറില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് വര്‍ഷക്കാലത്തെ ആദര്‍ശത്തെയും ആത്മീയ പൈതൃകത്തെയും ഉലമാRead More
‘താങ്കളെ നിശബ്ദനാക്കാന്‍ ബിജെപി ഗുണ്ടകളെ അനുവദിക്കില്ല’; എ.ആര് റഹ്മാന് പിന്തുണയുമായി മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: ബോളിവുഡിലെ വര്‍ഗീയ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എ.ആര് റഹ്മാനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ, സംഗീത സംവിധായകന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്. റഹ്മാനെ നിശബ്ദനാക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാല്‍ അതിന് വഴങ്ങരുതെന്നും മഹുവ കുറിച്ചു. ‘പ്രിയപ്പെട്ട റഹ്മാന്, ഇന്ത്യ താങ്കളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ അമ്മയ്ക്ക് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല’Read More
മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പുരാതന മുസ്ലിം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന് സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന് യോഗം ഉദ്ഘാടനം ചെയ്തു. കൊയപ്പത്തൊടി [&Read More
500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് നടുവില്‍ ബിജെപി നേതാവ്; വീഡിയോ വൈറലായപ്പോള്‍ ‘മന്ത്രവാദ’മെന്ന് വിചിത്ര
ലക്നൗ: ഉത്തര്‍പ്രദേശിലെ മഹരാജ്ഗഞ്ചില്‍ 500 രൂപയുടെ നോട്ട് കെട്ടുകള്‍ക്കൊപ്പം ഇരിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിജെപി ജില്ലാ നേതാവായ ഗൗതം തിവാരിയാണ് വീഡിയോയിലുള്ളത്. വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി നേതാവ് തന്നെ രംഗത്തെത്തി. താന്‍ തട്ടിപ്പിന് ഇരയായതാണെന്നും, 1.43 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടെന്നുമാണ് ഗൗതം തിവാരിയുടെ അവകാശവാദം. മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു സംഘം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗതം തിവാരി പറയുന്നതിങ്ങനെ: വാരാണസിയില്‍നിന്നുള്ള ചിലരാണ് [&Read More
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം ആലപിച്ചതിനെ ചൊല്ലി കണ്ണൂരിൽ സിപിഎംRead More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും [&Read More
ശൈത്യകാലത്തെ നെഞ്ചുവേദന; ഹൃദയാഘാതമെന്ന് കരുതി പേടിക്കേണ്ടതുണ്ടോ? മാറ്റം തിരിച്ചറിയാൻ ഇതാ ചില വഴികൾ
ശൈത്യകാലത്ത് നെഞ്ചുവേദന വർധിക്കുന്നത് സാധാരണമാണ്. തണുപ്പ് കൂടുമ്പോൾ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പലപ്പോഴും ആളുകളിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്. പേശീവലിവ്, ശ്വസന പ്രശ്നങ്ങൾ എന്നിവ മുതൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വരെ ഇതിന് കാരണമാകാം. അതിനാൽ, ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ശൈത്യകാല നെഞ്ചുവേദനയുടെ കാരണങ്ങൾതണുപ്പ് കൂടുമ്പോൾ നെഞ്ചിലെ പേശികളും രക്തക്കുഴലുകളും മുറുകുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാക്സ് ആശുപത്രിയിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. സുനിൽ വാധ്വ വ്യക്തമാക്കുന്നുണ്ട്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ [&Read More
‘മഹാനായൊരു ഫുട്ബോള്‍ താരമായല്ല; നല്ലൊരു മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’-അത് വെറുംവാക്കല്ലെന്ന് മാനെ
റബാത്ത്/ദാക്കര്‍: നക്ഷത്രത്തിളക്കമുള്ള ഫുട്ബോള്‍ കരിയറിനെക്കാള്‍ താന്‍ വിലമതിക്കുന്നത് മനുഷ്യത്വത്തിനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ‘ഫുട്ബോള്‍ കരിയറിന് ശേഷം ഒരു മികച്ച കളിക്കാരനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഫുട്ബോളിനെക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്,’Read More
ന്യൂഡൽഹി: ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 45ാം വയസ്സിൽ ബിജെപിയുടെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവെന്ന ഖ്യാതിയും ഇതോടെ നിതിൻ നബിന് സ്വന്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പാർട്ടിയെ നയിക്കാനുള്ള [&Read More