കൊച്ചി: രാജ്യത്ത് 700Read More
എസ്ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചുമായി പ. ബംഗാളിലെ ബിഎല്‍ഒമാര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്.ഐ.ആര്) പ്രക്രിയയുടെ ഭാഗമായുള്ള അമിത ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) കൊല്‍ക്കത്തയുടെ തെരുവിലിറങ്ങി. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സാധാരണഗതിയില്‍ രണ്ട് വര്‍ഷം വേണ്ടിവരുന്ന ജോലി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്ന അപ്രായോഗിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎല്‍ഒ അധികാര്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ കോളേജ് സ്ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം, [&Read More
മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് [&Read More
‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു. കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് [&Read More
മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്കെ ചുപ്കെ തുടങ്ങി [&Read More
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍ കുറയ്ക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാത്ത പ്രധാനപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി അടുത്ത ഏതാനും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More
‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട്
ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായി തുറന്നു സംസാരിച്ച് വിരമിക്കലിനൊരുങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. തന്റെ ഔദ്യോഗിക കാലയളവില്‍ യാതൊരു സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ലെന്നും, വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. തന്റെ കരിയറില്‍ യാതൊരു ഖേദവുമില്ല. ജഡ്ജി നിഷ്പക്ഷത തെളിയിക്കാന്‍ എല്ലായ്പ്പോഴും സര്‍ക്കാരിന് എതിരായി വിധി പറയേണ്ട കാര്യമില്ല. ഈ പ്രസ്താവനയിലൂടെ, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് അദ്ദേഹം മറുപടി [&Read More
‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന് ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു. എസ്ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ [&Read More