ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാങ്കേതിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ പോര്‍ട്ടുകള്‍, ഐപി അഡ്രസ്സുകള്‍, ഒടിപി വിവരങ്ങള്‍ എന്നിവയാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സംഘം. അലന്ദിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍. കലബുറഗി [&Read More
‘ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സ പുനര്‍നിര്‍മിക്കും’; ദൗത്യം തുര്‍ക്കി ഏറ്റെടുത്തെന്ന് ഉര്ദുഗാന്
അങ്കാറ: ഗള്‍ഫ് രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഗസ്സ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ചു. സംഘര്‍ഷം അവസാനിക്കുന്നതോടെ ഗസ്സയെ വീണ്ടും കെട്ടിപ്പടുക്കുന്നതിനും പ്രദേശത്ത് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ആവശ്യമായ സുപ്രധാനമായ നടപടികള്‍ക്കായി തുര്‍ക്കി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഈ ഐക്യത്തിലൂടെ മേഖലയിലെ [&Read More
‘അടിച്ചത് സിഐ അഭിലാഷ് ഡേവിഡ്; ഗുണ്ടാബന്ധത്തിന് പിരിച്ചുവിട്ടിട്ടും ഇപ്പോഴും സര്‍വീസില്‍’; ആരോപണവുമായി ഷാഫി
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. തന്നെ അടിച്ചത് സിഐ അഭിലാഷ് ഡേവിഡാണെന്ന് എംപി പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും എന്നാല്‍ ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷം പൊലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. എന്നിട്ട് അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎമ്മിന്റെ [&Read More
അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ
ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ [&Read More
‘മോദി ട്രംപിനെ ഭയക്കുന്നില്ല; പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ല’-രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍
വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്നും, മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ രാജ്യതാല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ളതും തന്ത്രപരവുമാണെന്ന് അവര്‍ എക്സില്‍ കുറിച്ചു. റഷ്യന്‍ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മോദിയെ വിമര്‍ശിച്ചിരുന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നായിരുന്നു വിമര്‍ശനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ ഗായിക മില്‍ബെന്‍. ‘രാഹുല്‍ ഗാന്ധി, താങ്കള്‍ക്ക് തെറ്റി. പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. മോദി ദീര്‍ഘകാല [&Read More
ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More
‘മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ’; ട്രംപിന്റെ ആവശ്യം തള്ളി ഇബ്രാഹിം ട്രൗറെ
വാഗദുഗു: അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന മനുഷ്യരെ സ്വീകരിക്കില്ലെന്നു വ്യക്തമാക്കി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോ. രാജ്യത്തെ സൈനിക ഭരണകൂടമാണ് നയം പ്രഖ്യാപിച്ചത്. പൗരന്മാരുടെ പുനരധിവാസത്തിനായി ശരിയായ നടപടിക്രമങ്ങളും സുരക്ഷാ സംവിധാനങ്ങളും യുഎസ് ഭരണകൂടം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുര്‍ക്കിനാ ഫാസോയുടെ ഈ കടുത്ത തീരുമാനം. മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ എന്ന് ഭരണാധികാരി ഇബ്രാഹിം ട്രൗറെ വ്യക്തമാക്കി. നീചവും അനുചിതവുമാണ് യുഎസ് ആവശ്യം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ പുറന്തള്ളാനുള്ള അവസരമായി ബുര്‍ക്കിന ഫാസോയുടെ ആതിഥ്യമര്യാദയെ ഒരു രാജ്യവും [&Read More