വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും പണികൾ പൂർത്തിയാകാത്തതിൽ കുടുംബങ്ങൾ വലിയ ആശങ്കയിൽ. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും തങ്ങളുടെ വീടെന്ന സ്വപ്നം ഇന്നും പാതിവഴിയിലാണെന്നും മഴയ്ക്ക് മുൻപ് താമസം തുടങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദുരന്തബാധിതർ പറയുന്നു. ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് പുറംലോകത്തുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ, പണി കഴിഞ്ഞ ചുരുക്കം ചില വീടുകൾ മാത്രമാണ് മാധ്യമങ്ങൾ [&Read More
കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപമുന്നയിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി ജോർജ്. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപി ചുമന്നുകൊണ്ട് നടക്കുന്നത് പാർട്ടിയുടെ മാന്യത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരത്തിലാണ് സംസാരിക്കുന്നത്. ഇത്തരക്കാർ എന്ത് ഊളത്തരവും പറഞ്ഞുനടക്കുകയാണെന്നും ബിജെപി എന്ന് കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകുകയാണെന്നും ജോർജ് വിമർശിച്ചു. നിയമഭേദഗതിയിൽ [&Read More
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അതീവരഹസ്യമായി നീങ്ങിയ കൊച്ചി സിറ്റി പോലീസ്, തൊടുപുഴ മുട്ടത്തിന് സമീപം വച്ച് സിനിമാ നടന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. താൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിച്ചെന്നാണ് നടി നൽകിയ മൊഴി. [&Read More
എഫ്സിആർഎ ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ പ്രതിഷേധത്തിലേക്ക്; ഏകോപന സമിതി പ്രധാനമന്ത്രിയെ കാണും
ആലപ്പുഴ: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുന്നു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്ന് സഭാനേതൃത്വം ആരോപിച്ചു. നിലവിൽ ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ കർശന സംവിധാനങ്ങളുണ്ടെന്നിരിക്കെ, നിസ്സാര കാരണങ്ങൾ പറഞ്ഞ് ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ അതോറിറ്റിക്ക് ഏറ്റെടുക്കാനും ഭേദഗതിയിലൂടെ സാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഭരണഘടനാ വിരുദ്ധമായ ഇത്തരം വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. 2020Read More
‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ പരിഹാസവും വെല്ലുവിളിയുമായി ചലച്ചിത്ര താരം സലീം കുമാർ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലിം കുമാർ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫ് പരാതി നൽകിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ലെന്നും, താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അതൊക്കെ കെട്ടുകഥകളാണെന്നും [&Read More
അമേരിക്കയുടെ രഹസ്യ കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; കേന്ദ്രത്തിൽ 200 ഓഫീസർമാർ ഉണ്ടായിരുന്നതായി
തെഹ്റാന്: പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ അതിശക്തമായ ആക്രമണം നടത്തി ഇറാൻ. ദുബൈക്ക് സമീപമുള്ള അൽ മിൻഹാദ് എയർ ബേസിനോട് ചേർന്നുള്ള അതീവ രഹസ്യമായ അമേരിക്കൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഡ്രോൺRead More
എയിംസ്, സൗജന്യ സിലിണ്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ; വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ വികസനവും പാവപ്പെട്ടവരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള വിപുലമായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. പ്രധാന വാഗ്ദാനങ്ങൾ വിഴിഞ്ഞത്തെ പ്രധാന വ്യവസായ കേന്ദ്രമായും കൊച്ചിയെ കപ്പൽ നിർമാണ തലസ്ഥാനമായും വികസിപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ജലാവകാശവും കേരളത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.Read More
പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ‘ചെചൻ ഗറില്ലകളും’; അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകൾ
തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സൈന്യം കരയുദ്ധം ആരംഭിച്ചാൽ, പ്രതിരോധത്തിനായി അതിമാരക പ്രഹരശേഷിയുള്ള ചെചൻ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെ വിന്യസിക്കാൻ നീക്കം. റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ചെചൻ റിപബ്ലിക്കിൽനിന്നുള്ള പോരാളികൾ ഇറാനിലേക്ക് തിരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ ആണ് വാർത്ത പുറത്തുവിട്ടത്. ഗറില്ലാ യുദ്ധമുറയിലെ അജയ്യർലോകത്തെ തന്നെ ഏറ്റവും കരുത്തരായ പോരാളികളായാണ് ചെചൻ യൂണിറ്റുകൾ അറിയപ്പെടുന്നത്. അതിസങ്കീർണമായ ഭൂപ്രദേശങ്ങളിലും നഗരങ്ങൾക്കുള്ളിലും ശത്രുസൈന്യത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു തകർക്കുന്ന [&Read More
തെഹ്റാൻ: ഇസ്ഫഹാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്ന 900 കിലോയോളം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിലുള്ള കട്ടിയുള്ള കോൺക്രീറ്റ് പാളികൾ തകർത്ത് ഉള്ളിലേക്ക് കടന്നുചെന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ളതാണ് ഈ ബോംബുകൾ. ഇസ്ഫഹാനിലെ ഇറാന്റെ പ്രധാന ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ [&Read More
ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More