ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ രണ്ട് ഇറാനിയൻ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ ഏജൻസികൾ പിടികൂടി. ഇറാൻ റെവല്യൂഷണറി ഗാർഡിന് (Read More
‘ഇത് നെതന്യാഹുവിന് വേണ്ടിയുള്ള യുദ്ധം, വിനാശകരമാകും’; ട്രംപിനെതിരെ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ
വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വധത്തിലേക്കും മിഡിൽ ഈസ്റ്റിലെ സംഘർഷത്തിലേക്കും നയിച്ച യുഎസ് സൈനിക നടപടിക്കെതിരെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രതിഷേധം പുകയുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി യുദ്ധം ആരംഭിച്ചത് നുണകളെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്തിന് ആസന്നമായ ഭീഷണികളൊന്നും നിലവിലുണ്ടായിരുന്നില്ലെന്നും പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. പദ്ധതിയില്ലാത്ത യുദ്ധമെന്ന് വിമർശനം ക്യാപിറ്റോളിൽ നടന്ന രഹസ്യ വിവരശേഖരണത്തിന് ശേഷം സെനറ്റർ എലിസബത്ത് വാറൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഈ നിയമവിരുദ്ധ യുദ്ധത്തിന് കൃത്യമായ കാരണങ്ങളില്ല. [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില, ഇന്ന് രാവിലെ 1,20,640 രൂപയായി താഴ്ന്നു. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചതാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വർണവില കുറയുമ്പോഴും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് [&Read More
‘കത്രിക ഞാൻ വിഴുങ്ങിയതല്ല, എനിക്കിനി ജോലിക്ക് പോകാനാകില്ല’; മെഡിക്കൽ കോളേജിന്റെ ക്രൂരതയിൽ നീറി
അമ്പലപ്പുഴ: ‘കത്രിക ഞാൻ വിഴുങ്ങിയതല്ലല്ലോ, ഒരു പെണ്ണും ഇതുപോലെ വേദനിക്കരുത്’Read More
കൊല്ലം: ശബരിമല സ്വർണക്കൊള്ള ക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ഇപ്പോൾ സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ, കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) [&Read More
തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് കാണാതായത് വലിയ വിവാദത്തിന് വഴിതുറക്കുന്നു. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന രേഖകൾ അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. കേസ് ഫയലുകൾ പോയിട്ട്, അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും [&Read More
കോഴിക്കോട്ട് മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു; 3പേർക്ക് പരിക്ക്
കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് നടത്തിയ അക്രമത്തിൽ എൻഐടി പരിസരത്തെ രണ്ട് സ്ഥാപനങ്ങൾക്ക് നാശനഷ്ടം. കല്ലേറിൽ സ്റ്റുഡിയോ ഉടമയ്ക്കും വിദ്യാർഥിക്കുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെ എൻഐടി ക്യാമ്പസിന് സമീപമാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്ഥലത്തെത്തിയ ബിജു സമീപത്തെ സ്റ്റുഡിയോയ്ക്കും ബ്യൂട്ടി പാർലറിനും നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടി പാർലർ ജീവനക്കാരൻ, അവിടെയെത്തിയ എൻഐടി വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [&Read More
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലുള്ള എംബസി വളപ്പിൽ രണ്ട് ഡ്രോണുകൾ പതിച്ചതായി യുഎസ്Read More
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. [&Read More
വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുഎസ്Read More