വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. ഫലസ്തീൻ വംശജയായ കോൺഗ്രസ് വനിത റാഷിദ ത്ലൈബ് ഉൾപ്പെടെ 21 നിയമസഭാംഗങ്ങളാണ് കഴിഞ്ഞ ദിവസം നിർണായക പ്രമേയം അവതരിപ്പിച്ചത്. വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ യുഎസ് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിനുള്ള എല്ലാത്തരം ആയുധ കൈമാറ്റങ്ങളും ഉടൻ നിർത്തിവെക്കുകയും, അന്താരാഷ്ട്ര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസ്സയില്‍ ഇസ്രയേൽ [&Read More
ചെന്നൈ: ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ, പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്. പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിക്ക് തെരഞ്ഞെടുപ്പ് പാഠമുള്ക്കൊള്ളാനുണ്ടെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് പറഞ്ഞു. എന്നാല്‍, ഈ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ‘ഇന്ത്യ’ മുന്നണി ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. കൂട്ടായി പ്രവര്‍ത്തിച്ച് സഖ്യത്തെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു. [&Read More
തലശ്ശേരി: പാലത്തായിയില്‍ സ്കൂളില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് മരണംവരെ തടവ് ശിക്ഷ. പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന് [&Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഏറെനാളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്(സിഎസ്കെ) ചേക്കേറി. ഇതിന് പകരമായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് റോയല്‍സിനു കൈമാറുകയും ചെയ്തു. സിഎസ്കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎല്‍ അധികൃതരും ട്രേഡിന് ഔദ്യോഗികമായി അംഗീകാരം നല്കി. ഐപിഎല്‍ റിട്ടന്ഷനു മുന്നോടിയായി നടന്ന ഈ [&Read More
ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 214 കോടി രൂപ ബജറ്റില്‍ 2021ലാണ് [&Read More
ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു
പട്ന: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് കുറ്റക്കാരന്‍. നാലാംക്ലാസുകാരിയെ സ്കൂളില്‍ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനെ പ്രതിയാണെന്ന് തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്. ജഡ്ജി എം.ടി ജലജ റാണി നാളെ ശിക്ഷ പ്രഖ്യാപിക്കും. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് [&Read More
പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി. [&Read More
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച [&Read More
പട്ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു. മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു [&Read More