പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന [&Read More
‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി
കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. ‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് [&Read More
‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പാർട്ടിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം നൽകാമെന്ന ഉറപ്പിൽ തന്നെ വഞ്ചിച്ചുവെന്നും ഇനി പാർട്ടി ആവശ്യപ്പെട്ടാലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, ശ്രീലേഖയുടെ പരാമർശത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പരിശോധിക്കുമെന്നും തിരുവനന്തപുരം മേയർ വി.വി രാജേഷ് പറഞ്ഞു. മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് താൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയതെന്ന് ശ്രീലേഖ വെളിപ്പെടുത്തി. താൻ [&Read More
കളത്തിളിറങ്ങി കിം; യുഎസ് ഭീഷണിക്കിടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി
പ്യോങ്യാങ്: ഉത്തര കൊറിയയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി ഭരണാധികാരി കിം ജോങ് ഉൻ. ‘സമീപകാല ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ’ കണക്കിലെടുത്ത് രാജ്യത്തിന്റെ ആണവ യുദ്ധ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കിം ജോങ് ഉൻ ഊന്നിപ്പറഞ്ഞതായി ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഉൾപ്പെടുന്ന മിസൈൽ പരീക്ഷണം നടന്നത്. 1,000 കിലോമീറ്റർ (621 മൈൽ) അകലെയുള്ള ലക്ഷ്യം മിസൈൽ വിജയകരമായി ഭേദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദേശീയ സുരക്ഷയ്ക്ക് [&Read More
ന്യൂഡൽഹി: 2020Read More
അബുദാബി: യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളും വീട്ടിലെ ജോലിക്കാരിയുമാണ് മരിച്ചത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (അഞ്ച്), ബുഷ്റ(വീട്ടുജോലിക്കാരി, മലപ്പുറം ചമ്രവട്ടം സ്വദേശി) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [&Read More
കോഴിക്കോട്: അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ്(സൗദിയ) കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ റിയാദ്Read More
മദുറോയും ഭാര്യയും ഉറങ്ങിക്കിടക്കെ യുഎസ് കമാന്‍ഡോകള്‍ കിടപ്പുമുറിയില്‍; തടവിലാക്കി ആദ്യം കൊണ്ടുപോയത് ഗ്വാണ്ടനാമോയിലേക്ക്
കാരക്കാസ്/വാഷിങ്ടണ്‍: അതീവ നാടകീയമായാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും പത്നി സിലിയ ഫ്ലോറസിനെയും അമേരിക്ക സ്വന്തം കിടപ്പുമുറിയില്‍നിന്നു തട്ടിക്കൊണ്ടുപോകുന്നത്. യുഎസ് സൈന്യം നടത്തിയ നീക്കങ്ങള്‍ അതീവ കൃത്യതയോടെയും രഹസ്യമായുമാണ് നടപ്പിലാക്കിയത്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഓപറേഷന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓപറേഷന് അന്തിമ അനുമതി നല്‍കിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഫ്ലോറിഡയിലെ സ്വന്തം വസതിയായ മാരാRead More
‘കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്; വിജിലന്‍സ് തള്ളിയ കേസാണ്’- പുനര്‍ജനി കേസ് അന്വേഷണത്തില്‍
കോഴിക്കോട്: പുനർജനി കേസ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞ കേസാണ് ഇതെന്നും, പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ സി.ബി.ഐക്ക് വിടാനും അദ്ദേഹം വെല്ലുവിളിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നല്കി. “ഇതൊക്കെ കേട്ടിട്ട് ഞാൻ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേക്ക്” എന്നായിരുന്നു സതീശന്റെ പരിഹാസം. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികളുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് [&Read More