കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021Read More
ന്യൂഡൽഹി: 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ‘സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്പെക്റ്റീവ് സ്റ്റഡീസ്’ ആണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യയുടെ സൈനിക കരുത്താണെന്ന നിഗമനം പുറത്തുവിട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചത്. കേവലം 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ വ്യോമയുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാന സൈനിക കേന്ദ്രങ്ങളെയും [&Read More
‘എൻഎസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാൻ; തുഷാറിനെ ദൂതനാക്കിയതിൻറെ ലക്ഷ്യം വ്യക്തം’-തുറന്നടിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യ ചർച്ചകൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്കായി എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. ബിജെപി മുന്നണിയുടെ പ്രമുഖ നേതാവായ തുഷാർ ചർച്ചകൾക്ക് [&Read More
‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്
ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിന് വിരാമമിട്ട് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുമായി യോജിച്ചുപോകുന്നത് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇതോടെ സമുദായ ഐക്യത്തിനായുള്ള ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമങ്ങൾ പരാജയമാകുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ കണ്ടെത്തൽ. അതിനാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി ആരുമായും കൂട്ടുകൂടാനില്ലെന്ന നിലപാടാണ് എൻ.എസ്.എസ് ആവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുമെന്നും [&Read More
റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി മന്ത്രിക്കെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഴഞ്ഞുവീണ സമയത്ത് അദ്ദേഹം അല്പനേരം അബോധാവസ്ഥയിലായിരുന്നെങ്കിലും, ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ തന്നെ ബോധം തെളിയുകയും സാധാരണ [&Read More
‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം
ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന് ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More
‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന് കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More
ഇറാൻ കലാപത്തിനിടയിൽ ഇസ്രയേൽ സൈന്യത്തിലെ ‘യൂനിറ്റ് 8200’ന്റെ രഹസ്യനീക്കം; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക
തെഹ്റാൻ/തെൽ അവീവ്: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ഇസ്രയേലിന്റെ ഗൂഢനീക്കങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തക. ആക്ടിവിസ്റ്റ് കൂടിയായ എമിലി ഷ്റാഡർ ആണ് ഇറാനിലെ കലാപങ്ങൾക്കു പിന്നിലെ ഇസ്രയേൽ കരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ‘അണ്ടർഗ്രൗണ്ട്’ സംഘങ്ങളും ഇസ്രയേൽ സൈന്യത്തിലെ എലൈറ്റ് രഹസ്യാന്വേഷണ വിഭാഗമായ ‘യൂനിറ്റ് 8200’Read More
‘രക്ഷിക്കണേ; രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; അവര്‍ ഗേറ്റ് തുറന്നില്ല’-വിളപ്പില്‍ശാല ആശുപത്രി
തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശ്വാസം മുട്ടലുമായി എത്തിയ കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ (37) ആശുപത്രി വരാന്തയില്‍ അവശനായി കിടക്കുന്നതും ഭാര്യ സഹായത്തിനായി കേഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജനുവരി 19Read More
അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More