വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന് യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രRead More
കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം പുനലൂരിൽ ‘ലിവിങ് വാട്ടർ’ എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു.മൂന്നുകുട്ടികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതിൽ സഹോദരങ്ങളായ രണ്ടുകുട്ടികളെയാണ് മർദിച്ചത്. പാചകക്കാരന്റെ അഞ്ഞൂറ് രൂപ [&Read More
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സിറ്റിങ് എംഎൽഎമാരുടെ പരാജയസാധ്യതയിൽ ആശങ്കയിലായിരിക്കുകയാണ് സിപിഎം. മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവരുൾപ്പെടെ 28 സിറ്റിങ് എംഎൽഎമാർ തോൽവിഭീതിയിലാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടിയുടെ അംഗബലം 2001Read More
മുംബൈ: മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. അബ്ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്ന് തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിൽ കണ്ടെത്തിയത് ഡോക്ടർമാരെയും അന്വേഷണസംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്. കടുത്ത വിഷബാധയേറ്റാലല്ലാതെ അവയവങ്ങൾക്ക് ഇത്തരത്തിൽ നിറംമാറ്റം സംഭവിക്കാറില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിരുന്നിന് ശേഷം പുലർച്ചെ തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ [&Read More
വാളയാർ: തമിഴ്നാട് സർക്കാർ പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് നൽകുന്ന റേഷനരി അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ അമിതവിലയുള്ള “സ്പെഷ്യൽ അരിയായി” മാറുന്നു. കിലോയ്ക്ക് വെറും അഞ്ച് രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്ന് വാങ്ങുന്ന അരി കേരളത്തിലെ വിപണിയിൽ 65 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. അരിക്കടത്തിനായി വാളയാർ കേന്ദ്രീകരിച്ച് വലിയൊരു സംഘം തന്നെ സജീവമാണ്. അതിർത്തി കടത്തി വാളയാറിലെത്തിക്കുന്ന അരി വൻകിട കച്ചവടക്കാർക്ക് 25 രൂപയ്ക്കാണ് സംഘം കൈമാറുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അരി ഏജന്റുമാർ പോളിഷ് ചെയ്ത് പുതിയ ബ്രാൻഡ് പേരിൽ 65 [&Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില ഉടൻ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകി കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയ സാഹചര്യത്തിൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറായി തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിലിത് നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിൽ എത്തിയിരുന്നു. നേരത്തെ വില വർധിപ്പിക്കില്ലെന്ന് [&Read More
വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സമുദ്രപാതകളിൽ ഇറാൻ വിന്യസിച്ചിരിക്കുന്ന അതിമാരകമായ കടൽമൈനുകൾ അമേരിക്കൻ നാവികസേനയ്ക്ക് വലിയ തലവേദനയാകുന്നു. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനോ നിർവീര്യമാക്കാനോ കഴിയാതെ വന്നതോടെ, എഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് പെന്റഗൺ. ഇതിനായി പ്രമുഖ എഐ സ്ഥാപനമായ ‘ഡൊമിനോ ഓപ്ഷൻസു’മായി’ 112.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 948 കോടി രൂപ) വമ്പൻ കരാറിലാണ് പെന്റഗൺ ഒപ്പുവെച്ചിരിക്കുന്നത്. കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൈനുകളെ അതിവേഗം തിരിച്ചറിയാനും അവ സൃഷ്ടിക്കുന്ന ഭീഷണി അളക്കാനും ഈ എഐ [&Read More
‘അവർ എന്നെ വളഞ്ഞ് ആക്രമിക്കുന്നു; പോലീസിനെ വിളിക്കൂ’-മരണത്തിന് തൊട്ടുമുൻപ് ട്രെയിനിൽനിന്ന് ഭാര്യയ്ക്ക് തൗസീഫ്
ലഖ്നൗ: ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയായ പണ്ഡിതൻ മൗലാന തൗസീഫ് റാസ മസ്ഹാരിയുടെ മരണം കൊലപാതകമാണെന്ന വാദത്തിന് ബലമേകി അവസാന ഫോൺ സംഭാഷണം പുറത്ത്. ട്രെയിനിൽ വെച്ച് താൻ ക്രൂരമായ ആക്രമണം നേരിടുകയാണെന്നും ഉടൻ പോലീസിനെ വിളിക്കണമെന്നും കരഞ്ഞുകൊണ്ട് ഭാര്യയോട് പറയുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതാണെന്ന പോലീസിന്റെ വാദം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ഉറൂസ് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു [&Read More
‘കുട്ടികളെ കൊല്ലുന്നവൻ’; അമേരിക്ക ട്രംപിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കണം, മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയിരിക്കുന്ന അപകടകരമായ കെണിയിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ എത്രയും വേഗം പിന്മാറണമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി സെയ്യിദ് മെഹ്ദി തബതബായി വ്യക്തമാക്കി. വെളളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ട്രംപിനെ ‘ശിശുഹന്തകൻ’ എന്ന് വിശേഷിപ്പിച്ചാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് അറിയിച്ചത്. ബലപ്രയോഗത്തിലൂടെ ഇറാനെ വരുതിയിലാക്കാം എന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും അത്തരം നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും തബതബായി [&Read More