തിരുവനന്തപുരം: 2026Read More
കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾക്കിടെ സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ കാണാതായി. ഒരു മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാനായിട്ടില്ല. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ബാലറ്റുകളിൽ ഒന്നാമത്തെ മുറി മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് വോട്ടിങ് യന്ത്രങ്ങൾ കൗണ്ടിങ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറി തുറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. താക്കോൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൂട്ട് തകർത്ത് മുറി തുറക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.Read More
കൽപറ്റ: അന്തർസംസ്ഥാന ബന്ധമുള്ള കുപ്രസിദ്ധ മോഷ്ടാവും സഹായിയും വയനാട് പൊലീസിന്റെ പിടിയിലായി. 150Read More
എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ [&Read More
ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ വാഹനങ്ങളുമായി പഞ്ചാബ് പോലീസ്; പിൻവാതിലിലൂടെ
ന്യൂഡൽഹി/ചണ്ഡീഗഡ്: തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ‘ഓപറേഷൻ താമര’യ്ക്ക് തിരിച്ചടിയുമായി ആം ആദ്മി പാർട്ടി(എഎപി). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന്റെ അതീവ നാടകീയ നീക്കം. പഥക്കിനെ പിടികൂടാനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വാഹനവ്യൂഹവുമായി പൊലീസ് എത്തിയെങ്കിലും, റെയ്ഡിന് തൊട്ടുമുമ്പ് അദ്ദേഹം പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം സന്ദീപ് പഥക്കിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വളഞ്ഞത്. അറസ്റ്റ് ലക്ഷ്യമിട്ട് [&Read More
‘അവരെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കണം’; വയനാട്ടിലെ ലീഗ് ടൗൺഷിപ്പിൽ സന്ദർശകർക്ക് കർശന വിലക്ക്
മേപ്പാടി: മുണ്ടക്കൈRead More
യുഎസ് പടക്കപ്പലുകൾ ചാരമാക്കും, മൈനുകൾ ഘടിപ്പിച്ച ‘ചാവേർ ഡോൾഫിനുകൾ’; ഹോർമുസിൽ വജ്രായുധം പുറത്തെടുക്കാൻ
തെഹ്റാൻ: പശ്ചിമേഷ്യൻ സമുദ്രത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തകർക്കാൻ കൗതുകണുർത്തുന്നതും അതിമാരകവുമായ യുദ്ധതന്ത്രവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാൻ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്നൊരു ആയുധം ഉടൻ പുറത്തെടുക്കാനിരിക്കുകയാണെന്ന് കവിഞ്ഞ ദിവസം ഇറാൻ നാവിക സേന മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി സ്തംഭിച്ച സാഹചര്യത്തിൽ, കടൽമാർഗമുള്ള തടസ്സങ്ങൾ നീക്കാൻ ഏത് [&Read More
വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
ഹരിദ്വാറിലെ പ്രശസ്തമായ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ കുളിപ്പിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പുരോഹിതരും നാട്ടുകാരും വിലക്കിയിട്ടും യുവതി നായയെ ഗംഗാ നദിയിൽ കുളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തതോടെ യുവതി അവർക്കെതിരെ തർക്കത്തിന് മുതിർന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് യുവതിയെ ശാന്തയാക്കാനും രംഗം ശാന്തമാക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഗംഗാ നദിയുടെ വിശുദ്ധി തകർക്കുന്ന പ്രവൃത്തിയിൽ നിന്ന് പിന്തിരിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ടെങ്കിലും യുവതി അത് ചെവിക്കൊണ്ടില്ല. ഇത് പുണ്യനദിയാണെന്നും ഇവിടെ നായയെ കുളിപ്പിക്കരുതെന്നും പൂജാരിമാരും അവിടെയുണ്ടായിരുന്ന [&Read More
അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും [&Read More