അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെRead More
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെRead More
കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം മേയറായി അധികാരമേറ്റ സൊഹ്റാന് മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More
കോട്ടയം: ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആര്.എസ്.എസിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്.എസ്.എസ് പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്തും (Read More
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി. കുറ്റപത്രം സമര്‍പ്പിച്ച് നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രധാനമായ വിധി വരുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വഞ്ചന, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കള്ളത്തെളിവ് നിര്‍മ്മിക്കല്‍, വിശ്വാസവഞ്ചന തുടങ്ങി ഗുരുതരമായ [&Read More
എല്‍ അരീഷ് (ഈജിപ്ത്): ഗസ്സയിലെ ജനങ്ങള്‍ നേരിടുന്ന കൊടിയ ദുരിതത്തില്‍ ആശങ്കയുമായി റഫായില്‍ നേരിട്ടെത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഈജിപ്തിലെ റഫ അതിര്‍ത്തി സന്ദര്‍ശിച്ച താരം, യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നു പകലാണ് ആഞ്ജലീന ഗസ്സക്കാരെ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനുമായി എത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ക്കും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ആഞ്ജലീന നോര്‍ത്ത് സീനാ ഗവര്‍ണറേറ്റിലെ എല്‍ അരിഷില്‍ എത്തിയത്. സീനാ [&Read More
ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ [&Read More
പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമി മകൾ കിം ജു എ (Read More
കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More
ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത് ‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്ലിംകളുടെ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.