ഇസ്ലാമാബാദ്: ഐസിസി ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ നേരത്തെ പുറത്തായതിന് പിന്നാലെ കളിക്കാർക്കെതിരെ കർശന നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിലുടനീളം ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതം പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചതായാണ് വിവരം. ലോകകപ്പ് സെമിഫൈനൽ കാണാതെ പുറത്തായതോടെയാണ് ഭരണപരമായ മാറ്റങ്ങൾക്ക് പകരം താരങ്ങൾക്ക് സാമ്പത്തിക പിഴ ഏൽപ്പിക്കാൻ ബോർഡ് മുതിർന്നത്. സൽമാൻ അലി ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ സൂപ്പർ 8 ഘട്ടത്തിലാണ് ടൂർണമെന്റിൽ [&Read More
സിംബാബ്വെക്കെതിരെ പകരക്കാരനായി ഫീൽഡിൽ; മടങ്ങിയെത്തിയത് അച്ഛന്റെ വിയോഗവാർത്തയിലേക്ക്; റിങ്കു സിങ്ങിന് തീരാനഷ്ടം
ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖചന്ദ്ര സിങ് (55) അന്തരിച്ചു. നാലാം ഘട്ട കരൾ കാൻസറിനോട് ദീർഘകാലമായി പോരാടിക്കൊണ്ടിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അന്തരിച്ചത്. ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ തീർച്ചപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വിയോഗവാർത്ത ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഖചന്ദ്ര സിങ്ങിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ടി20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പമായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില [&Read More
അഹമ്മദാബാദ്: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി. ഈ വർഷത്തെ ഐസിസി ടി20 ലോകകപ്പിലെ സൂപ്പർRead More
‘ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ അഹങ്കാരികളായി; പരിശീലകരെ അവഗണിച്ച് ഫോണിൽ മുഴുകി താരങ്ങൾ’-
കറാച്ചി: ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അഹങ്കാരം പിടിപെട്ടതായി മുൻ താരം മുഹമ്മദ് യൂസഫ്. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതോടെ തങ്ങളേക്കാൾ മികച്ചവർ ലോകത്തില്ലെന്ന ചിന്ത കളിക്കാരിലുണ്ടായെന്നും ഇത് ടീമിന്റെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പോഡ്കാസ്റ്റിലായിരുന്നു യൂസഫിന്റെ പ്രതികരണം. വിജയത്തിന് ശേഷം കളിക്കാരുടെ അച്ചടക്കത്തിൽ വലിയ ഇടിവുണ്ടായി. മുഖ്യ പരിശീലകൻ സംസാരിക്കുമ്പോൾ പോലും താരങ്ങൾ ഫോണിൽ നോക്കിയിരിക്കുകയോ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഇൻസമാം ഉൾപ്പെടെയുള്ള [&Read More
ഇന്ത്യയോട് തോൽക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുൻപേ സ്റ്റേഡിയം വിട്ട് നഖ്വി
കൊളംബോ: ഇന്ത്യയോടേറ്റ കനത്ത ബാറ്റിങ് തകർച്ചയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്സിൻ നഖ്വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിട്ടു. കൊളംബോയിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാൻ ഇന്നിങ്സ് തകർച്ച നേരിടുന്നതിനിടെ നഖ്വി കറുത്ത കാറിൽ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്റെ (77) തകർപ്പൻ പ്രകടനത്തിന്റെയും തിലക് (25), ക്യാപ്റ്റൻ [&Read More
‘പ്രകോപനപരമായ പ്രൊമോകൾ, യുദ്ധസമാനമായ അംഗവിക്ഷേപങ്ങൾ; ഇന്ത്യ-പാക് മത്സരങ്ങൾ രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു’-വിമർശനവുമായി
ഹൈദരാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ കേവലം രാഷ്ട്രീയ കരുനീക്കങ്ങൾക്കുള്ള ആയുധമായി മാറുന്നു എന്ന രൂക്ഷവിമർശനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. മുൻകാലങ്ങളിൽ ഇന്ത്യRead More
ഹൈദരാബാദിലെ ഖാജ നഗറിലെ ഇടുങ്ങിയ തെരുവുകളിൽ, ആ പഴയ ഓട്ടോറിക്ഷയുടെ ശബ്ദം ഇപ്പോഴും അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഒരുകാലത്ത് കുടുംബത്തിന്റെ പട്ടിണി മാറ്റിയ ആ മുച്ചക്ര വാഹനം. ഇന്നിപ്പോൾ സ്വന്തം ഗാരേജിൽ കിടക്കുന്നത് ലോകത്തെ ഏറ്റവും ആഡംബര വാഹനങ്ങളാണ്. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ കുറിച്ചാണു പറയുന്നത്. ഓട്ടോറിക്ഷയിൽനിന്ന് ലക്ഷ്വറി കാറുകളിലേക്കുള്ള ആ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ച അത്ഭുതമല്ല. വിയർപ്പ് തുന്നിയ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും കഥ പറയാനുണ്ട് ആ വളർച്ചയ്ക്ക്. ‘അബ്ബ’ മുഹമ്മദ് ഗൗസ് [&Read More
ന്യൂഡൽഹി: ടി20 ലോകകപ്പിന്റെ ആവേശത്തിനിടയിൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് കുടിച്ചു ബാക്കിവെച്ച കോള ശേഖരിച്ച് പുതിയ കുപ്പികളിലാക്കി വീണ്ടും വിൽക്കുന്ന സ്റ്റേഡിയം ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകകപ്പ് പോലൊരു വൻകിട ടൂർണമെന്റ് നടക്കുമ്പോൾ ഇത്രയും മോശം ശുചിത്വ നിലവാരം പുലർത്തുന്നത് സംഘാടകരുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ്. ടി20 ലോകകപ്പ് മത്സരങ്ങൾക്കായി പതിനായിരക്കണക്കിന് കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്. ഈ തിരക്ക് മുതലെടുത്താണ് സ്റ്റാൾ [&Read More
ലാഹോർ: ഓസ്ട്രേലിയൻ ഇതിഹാസ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് പാകിസ്ഥാൻ സൂപ്പർ ലീഗ് (Read More
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, താരത്തിന് പിന്തുണയുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ബാറ്റിംഗിൽ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും ചെയ്യാൻ ബാറ്റർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ളപ്പോൾ, ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിച്ചു. കേവലം വീഡിയോ ദൃശ്യങ്ങൾ കണ്ട് ഒരാൾ ചക്കിംഗ് നടത്തുന്നു എന്ന് വിധിക്കരുതെന്നും, ശാസ്ത്രീയമായ പരിശോധനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പന്തിലും ഒരേ ആക്ഷൻ തന്നെയാണ് താരിഖിന്റേതെന്നും [&Read More