‘സഞ്ജുവിനെ വണ്‍ഡൗണാക്കിയത് എന്തിന്? ഈ കസേരക്കളി നിര്‍ത്തൂ’: ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ബാറ്റിങ് നിരയില്‍ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങള്‍ക്കെതിരെ തുന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദഗോപന്‍ രമേശ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെയാണ് രമേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ കസേരക്കളി നടത്തുന്നത് നിര്‍ത്തണം. 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ മികച്ച സാധ്യതയുണ്ടായിരുന്ന [&Read More