മുംബൈ: ബിസിസിഐ കേന്ദ്ര കരാറുകളിൽ വൻ പരിഷ്കാരം. 2025Read More
റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വരുമാനം തട്ടിയെടുത്തു; പരാതിയിൽ അന്വേഷണം
അലിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഏകദേശം 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തിൽ റിങ്കു സിങ്ങിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ക്രിക്കറ്റ് തിരക്കുകൾ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി റിങ്കു സിങ് തന്റെ ഫേസ്ബുക്ക് പേജ് സജീവമായി ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് ഹാക്കിങ് വിവരം വൈകി അറിയാൻ ഇടയാക്കിയത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടയുടനെ റിങ്കു [&Read More
‘പ്രായം ഒരു മാനദണ്ഡമല്ല, ഫിറ്റ്നസും പ്രകടനവുമാണ് പ്രധാനം’; ഗംഭീറിനും അഗാർക്കർക്കും മറുപടിയുമായി ധോണി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുൻ നായകൻ എം.എസ് ധോണി. 2027ലെ ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കണമെന്നും പ്രായത്തിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ധോണി വ്യക്തമാക്കി. യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നിലപാടുകളെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം. ‘അടുത്ത ലോകകപ്പിൽ ആരെങ്കിലും കളിക്കാതിരിക്കേണ്ടത് എന്തുകൊണ്ട്? പ്രായം ഒരു മാനദണ്ഡമല്ല, [&Read More
ന്യൂഡൽഹി: ബാറ്റ് പിടിക്കാനറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടതെന്ന് സുപ്രീം കോടതി. കായിക സംഘടനകളുടെ ഭരണം വിരമിച്ച കളിക്കാർക്കായിരിക്കണം നൽകേണ്ടതെന്നും വിദഗ്ധരല്ലാത്തവർ ഇത്തരം പദവികളിൽ ഇരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണായക പരാമർശങ്ങൾ. കഴിഞ്ഞ മാസം ആറിന് നടക്കേണ്ടിയിരുന്ന എംസിഎ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. തെരഞ്ഞെടുപ്പിൽ സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മുൻ [&Read More
റിയാദ്: ക്ലബ് ഉടമസ്ഥരുമായുള്ള തർക്കത്തെത്തുടർന്ന് അൽ നസർ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി പ്രോലീഗ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച അൽ റിയാദിനെതിരായ മത്സരത്തിലായിരുന്നു സംഭവം. പോർച്ചുഗീസ് താരത്തിന്റെ അഭാവത്തിൽ അൽ നസർ മത്സരത്തിൽ 1Read More
ന്യൂഡൽഹി: ഇന്ത്യRead More
‘ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നൽകിയതാണ്’; പാകിസ്താനെ ഓർമിപ്പിച്ച്
ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കടുത്ത മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഈ വർഷത്തെ ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണികൾക്കിടെ, ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടുകൾ ഓർമ്മിപ്പിച്ചാണ് പിസിബി മേധാവി മൊഹ്സിൻ നഖ്വിക്ക് റെയ്ന മറുപടി നൽകിയത്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നാൽ പാകിസ്ഥാന് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) നടപടിയെ റെയ്ന [&Read More
മുംബൈ: രഞ്ജി ട്രോഫിയിൽ മുംബൈയും ഡൽഹിയും തമ്മിലുള്ള പോരാട്ടത്തിനിടെ അപ്രതീക്ഷിത മലിനീകരണ വിവാദം. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് താരം സർഫറാസ് ഖാൻ മാസ്ക് ധരിച്ച് മൈതാനത്തിറങ്ങിയത് വലിയ ചർച്ചയായി. സാധാരണഗതിയിൽ ഡൽഹിയിലെ വായു മലിനീകരണമാണ് വാർത്തകളിൽ നിറയാറുള്ളതെങ്കിൽ ഇത്തവണ മുംബൈ ബി.കെ.സി ഗ്രൗണ്ടിലാണ് സമാന സാഹചര്യം ഉടലെടുത്തത്. സർഫറാസ് ഖാൻ, സഹോദരൻ മുഷീർ ഖാൻ എന്നിവരുൾപ്പെടെയുള്ള മുംബൈ താരങ്ങൾ സർജിക്കൽ മാസ്ക് ധരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. കളി നടന്ന ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക (Read More
ഗാന്ധിനഗർ: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് കാറുകളിൽ ഇടിച്ച സംഭവത്തിൽ മുൻ ബറോഡ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ ജേക്കബ് മാർട്ടിൻ അറസ്റ്റിൽ. അകോട്ട പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ വഡോദരയിലെ മൽഹാർ പോയിന്റിന് സമീപമായിരുന്നു അപകടം. അമിതമായി മദ്യപിച്ച് മാർട്ടിൻ ഓടിച്ച എസ്യുവി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ 52കാരനായ മാർട്ടിനെ പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം [&Read More
ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!
ധാക്ക: ഈ വർഷത്തെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതിന് പിന്നാലെ പുതിയ വിവാദം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ച നൂറിലധികം ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്രഡിറ്റേഷൻ നിഷേധിച്ചു. അടുത്ത മാസം ഏഴ് മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള 130 നും 150 നും ഇടയിൽ മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചിരുന്നതായി ബിസിബി മീഡിയ കമ്മിറ്റി ചെയർമാൻ അംസാദ് ഹൊസൈൻ വെളിപ്പെടുത്തി. [&Read More