ലഖ്നൗ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ യുവ ഓൾറൗണ്ടർ പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്നതിനിടെയാണ് താരത്തിന് തോളിൽ പരിക്കേറ്റത്. ഗ്രേഡ്2 വിഭാഗത്തിലുള്ള പരിക്കായതിനാൽ കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പന്ത് തടയാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് തടയുന്നതിൽ താരം വിജയിച്ചെങ്കിലും നിലത്തിറങ്ങുന്നതിനിടെ വലത് തോളിന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും [&Read More
ധാക്ക: ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി. ഇന്ത്യയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (Read More
ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More
‘മഹാനായൊരു ഫുട്ബോള്‍ താരമായല്ല; നല്ലൊരു മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’-അത് വെറുംവാക്കല്ലെന്ന് മാനെ
റബാത്ത്/ദാക്കര്‍: നക്ഷത്രത്തിളക്കമുള്ള ഫുട്ബോള്‍ കരിയറിനെക്കാള്‍ താന്‍ വിലമതിക്കുന്നത് മനുഷ്യത്വത്തിനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ‘ഫുട്ബോള്‍ കരിയറിന് ശേഷം ഒരു മികച്ച കളിക്കാരനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഫുട്ബോളിനെക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്,’Read More
റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ മുഖ്യപരിശീലകൻ പാപ്പെ തിയാവിനെതിരെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അച്ചടക്ക നടപടി.&Read More
കോഹ്ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ബിസിസിഐയുടെ കേന്ദ്ര കരാറിലെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളെ താഴ്ന്ന വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ ബിസിസിഐ സുപ്രീം കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ നാല് ഗ്രേഡുകൾക്ക് പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രം നിലനിർത്താനാണ് കമ്മിറ്റിയുടെ ശുപാർശ. എ പ്ലസ് വിഭാഗം [&Read More
റബാത്ത്: ആഫ്രിക്കൻ ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ മൊറോക്കോയെ കീഴടക്കി സെനഗൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം ചൂടി. റബാത്തിലെ പ്രിൻസ് മൗലേ അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗൽ വിജയം കൈവരിച്ച ത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റിൽ വില്ലാറയൽ താരം പാപെ ഗെയ് നേടിയ [&Read More
സിഡ്നി: ബിഗ് ബാഷ് ലീഗിലെ സിഡ്നി ഡെർബിയിൽ സിഡ്നി സിക്സേഴ്സ് തകർപ്പൻ വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ സിംഗിൾ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പാകിസ്ഥാൻ താരം ബാബർ അസമിനെ ചൊടിപ്പിച്ചത്. തണ്ടർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ക്രിസ് ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ഡോട്ട് ആയതിനെത്തുടർന്ന് നാലാം പന്തിൽ [&Read More
ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടർന്ന ദിവസങ്ങളുടെ കണക്കിൽ ഐസിസി തിരുത്തൽ വരുത്തി. പുതിയ കണക്കുകൾ പ്രകാരം, ഏകദിന റാങ്കിങിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് ഇരുന്ന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ വിവ് റിച്ചാർഡ്സ്, ബ്രയാൻ ലാറ എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. വഡോദരയിൽ ന്യൂസിലൻഡിനെതിരെ 91 പന്തിൽ 93 റൺസ് നേടി കോഹ്ലി വീണ്ടും ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് [&Read More
കോര്‍ട്ടില്‍ പക്ഷി കാഷ്ഠിച്ചു, സ്റ്റേഡിയത്തില്‍ കുരങ്ങ് ശല്യം; നാണക്കേടായി ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് നാണക്കേടായി പക്ഷിRead More