ന്യൂഡൽഹി: ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമും ഭർത്താവ് ഓൺലറും തമ്മിലുള്ള ദാമ്പത്യ തകർച്ച പരസ്യപ്പോരിലേക്ക്. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായതിന് പിന്നാലെയാണ് പരസ്പരം പഴിചാരി ഇരുവരും രംഗത്തെത്തിയത്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭർത്താവിന്റെ ത്യാഗമാണെന്ന വാദത്തെ മേരി കോം തള്ളി. ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് മേരി കോം ഓൺലറിനെതിരെ ആഞ്ഞടിച്ചത്. അതേസമയം, മേരി കോമിന് വേണ്ടി സ്വന്തം കരിയർ ബലികഴിച്ച് വീട്ടുവേലക്കാരനെപ്പോലെ ജീവിക്കേണ്ടി വന്നുവെന്നാണ് ഓൺലറുടെ [&Read More
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സ്പാനിഷ് കിങ്സ് കപ്പ് (കോപ ദെൽ റേ) പ്രീക്വാർട്ടറിൽ വമ്പന്മാരായ റയൽ മാഡ്രിഡ് പുറത്ത്. രണ്ടാം ഡിവിഷനിൽ തപ്പിത്തടയുന്ന അൽബാസെറ്റെ ബലോംപിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയലിന്റെ ചിറകരിഞ്ഞ് ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സാധ്യമാക്കിയത്. സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ ബാഴ്സയോട് തോറ്റ റയലിന് കോപ ദെൽ റേ പരാജയം വൻ ആഘാതമായി. പുറത്താക്കപ്പെട്ട ഷാബി അലോൻസോയ്ക്ക് പകരമെത്തിയ കോച്ച് അൽവാരോ അർബലോവയുടെ തുടക്കവും വൻ ശോകമായി. ആവേശകരമായ പോരാട്ടത്തിന്റെ 42Read More
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നടി ഖുഷി മുഖർജി നിയമക്കുരുക്കിൽ. താരത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച് 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് നടിക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. സൂര്യകുമാറിന്റെ ജന്മനാടായ ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശി ഫൈസാൻ അൻസാരിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം നടന്ന ഒരു മാധ്യമ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് മറുപടി നൽകവെ, സൂര്യകുമാർ യാദവ് തനിക്ക് നിരന്തരം സന്ദേശങ്ങൾ [&Read More
നേടുന്ന ട്രോഫികളെല്ലാം നേരെ ഗുരുഗ്രാമിലേക്ക്; കോഹ്ലിയുടെ ‘സമ്പാദ്യം’ ആ പ്രിയപ്പെട്ട കരങ്ങളില്‍ സുരക്ഷിതം-
ജയ്പൂർ: കളിക്കളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോഴും വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മുംബൈയിലെ ആഡംബര വസതിയിലാണോ ഇവ സൂക്ഷിക്കുന്നത്? അതോ ലണ്ടനിലെ ബംഗ്ലാവിലോ? ഒന്നുമല്ല, തന്റെ കരിയറിലെ വിലപ്പെട്ട ട്രോഫികളെല്ലാം സൂക്ഷിച്ചുവെക്കാൻ കോഹ്ലി ഏൽപ്പിച്ചിരിക്കുന്നത് ഗുരുഗ്രാമിലുള്ള ഒരാളെയാണ്; സ്വന്തം അമ്മയെ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്ലി ആ രഹസ്യം പരസ്യമാക്കിയത്. മത്സരം ജയിച്ചതിനെക്കാൾ, തന്റെ ട്രോഫികൾക്ക് പിന്നിലെ ഈ കുഞ്ഞുകഥയാണ് ഇപ്പോൾ [&Read More
ജിദ്ദ, സൗദി അറേബ്യ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബാഴ്സലോണയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്. മത്സരത്തിന്റെ തുടക്കം ആധിപത്യം പുലർത്തിയ ബാഴ്സ 36Read More
‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍
ധാക്ക: ഏഷ്യൻ ക്രിക്കറ്റ് ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ അതിരുവിടുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) മുന്‍ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്റഫുൾ ഹഖ്. ബിസിസിഐ മുന്‍ സെക്രട്ടറിയും ഐസിസി ചെയർമാനുമായ ജയ് ഷായെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും ലക്ഷ്യമിട്ടാണ് വിമര്‍ശനം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ഭരണം ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും കായികരംഗത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് ഓഫ് [&Read More
ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി മുംബൈ താരം സർഫറാസ് ഖാൻ. വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചാണ് സർഫറാസ് റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണിത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന്റെ നിരാശ ബാറ്റിംഗിൽ തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ്മ എറിഞ്ഞ ഓവറിൽ മൂന്ന് [&Read More
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ സാനിയ ചാന്ദോക്കാണ് വധു. അടുത്ത മാസം മുംബൈയിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കുടുംബവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, വിവാഹ ആഘോഷങ്ങൾ മാർച്ച് 3Read More
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉറ്റുനോക്കുകയാണ്. ലാ ലിഗയിലെയും കോപ്പ ഡെൽ റേയിലെയും കരുത്തർ നേർക്കുനേർ വരുന്ന ടൂർണമെന്റിനായി റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിക്കഴിഞ്ഞു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ പരമ്പരാഗത അറബിക് കാപ്പിയും സംഗീതവും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. സെമിഫൈനൽ പോരാട്ടങ്ങൾജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അലിൻമ ബാങ്ക് സ്റ്റേഡിയമാണ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ [&Read More
മുഹമ്മദ് ഷമിക്കും സഹോദരനും എസ്ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന് ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും [&Read More