തെൽ അവീവ്: ഇസ്രയേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. മധ്യ ഇസ്രയേലിലെ റോഷ് ഹായിൻ, പെറ്റാ തിക്വ എന്നീ നഗരങ്ങളിൽ മിസൈലുകൾ പതിച്ച് ആറുനില കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്ക് കനത്ത നാശമുണ്ടായി. ഇറാന്റെ ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയും റോക്കറ്റുകൾ തൊടുത്തുവിട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. ബുധനാഴ്ച വൈകുന്നേരം മാത്രം ആറ് തവണയാണ് ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പത്തിലേറെ ബാലസ്റ്റിക് മിസൈലുകൾ [&Read More
ഇമാം ഹുസൈന്റെ രക്തസാക്ഷ്യത്തെ കുറിച്ച് ട്രംപ് പഠിച്ചിട്ടില്ല; മരിക്കാൻ ഭയമില്ലാത്ത ജനതയോടാണ് അദ്ദേഹം
ന്യൂഡൽഹി: ഇറാന്റെ കരുത്തോ ചരിത്രമോ അറിയാതെ യുദ്ധത്തിന് പോയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രപരമായ പരാജയമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ, ചൈനീസ് യുദ്ധ തന്ത്രജ്ഞൻ സുൻ സൂവിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അമേരിക്കയെയും ഇസ്രയേലിനെയും കടന്നാക്രമിച്ചത്. ഈ യുദ്ധം ജയിക്കണമെങ്കിൽ ഒൻപത് കോടി മനുഷ്യരെയും കൊല്ലേണ്ടി വരുമെന്ന് കട്ജു ചൂണ്ടിക്കാട്ടി. ‘ശത്രുവിനെയും നിങ്ങളെയും നിങ്ങൾക്ക് അറിയാമെങ്കിൽ നൂറു യുദ്ധങ്ങളിൽ പോലും നിങ്ങൾ തോൽവി ഭയക്കേണ്ടതില്ല. എന്നാൽ [&Read More
12 ടൺ ചോക്ലേറ്റാണ് കൊള്ളയടിച്ചത്, ഇത് തമാശയല്ല; കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കിറ്റ്കാറ്റ്
12 ടണ്ണോളം ചോക്ലേറ്റ് ബാറുകൾ മോഷണം പോയ സംഭവത്തെ മറ്റു കമ്പനികൾ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിച്ചതിൽ പ്രതികരിച്ച് കിറ്റ്കാറ്റ്.Read More
ബെയ്റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം. തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് [&Read More
ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.Read More
തെഹ്റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More
തെഹ്റാന്: പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ അതിശക്തമായ ആക്രമണം നടത്തി ഇറാൻ. ദുബൈക്ക് സമീപമുള്ള അൽ മിൻഹാദ് എയർ ബേസിനോട് ചേർന്നുള്ള അതീവ രഹസ്യമായ അമേരിക്കൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഡ്രോൺRead More
സ്പെയിനിനു പിന്നാലെ യുഎസ് ബോംബർ വിമാനങ്ങളെ വിലക്കി ഇറ്റലിയും; വ്യോമതാവളത്തിൽ പ്രവേശനം നിഷേധിച്ചു
റോം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് യൂറോപ്പിൽനിന്ന് വീണ്ടും കനത്ത പ്രഹരം. യുഎസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപരിധിയും സൈനിക താവളങ്ങളും നിഷേധിച്ച സ്പെയിനിന്റെ പാത പിന്തുടർന്ന് ഇറ്റലിയും രംഗത്തെത്തി. സിസിലിയിലെ തന്ത്രപ്രധാനമായ സിഗോനെല്ല സൈനിക താവളത്തിൽ അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറങ്ങുന്നത് ഇറ്റലി വിലക്കിയതായി ഇറ്റാലിയൻ ദിനപത്രമായ ‘കോറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്ന ചില യുഎസ് ബോംബർ വിമാനങ്ങൾ [&Read More
ഇറാനെതിരെ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, യുദ്ധത്തിന്റെ സാമ്പത്തിക ചിലവുകൾ വഹിക്കാൻ ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.Read More
പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ‘ചെചൻ ഗറില്ലകളും’; അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകൾ
തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സൈന്യം കരയുദ്ധം ആരംഭിച്ചാൽ, പ്രതിരോധത്തിനായി അതിമാരക പ്രഹരശേഷിയുള്ള ചെചൻ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെ വിന്യസിക്കാൻ നീക്കം. റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ചെചൻ റിപബ്ലിക്കിൽനിന്നുള്ള പോരാളികൾ ഇറാനിലേക്ക് തിരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ ആണ് വാർത്ത പുറത്തുവിട്ടത്. ഗറില്ലാ യുദ്ധമുറയിലെ അജയ്യർലോകത്തെ തന്നെ ഏറ്റവും കരുത്തരായ പോരാളികളായാണ് ചെചൻ യൂണിറ്റുകൾ അറിയപ്പെടുന്നത്. അതിസങ്കീർണമായ ഭൂപ്രദേശങ്ങളിലും നഗരങ്ങൾക്കുള്ളിലും ശത്രുസൈന്യത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു തകർക്കുന്ന [&Read More