തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More
Tags :അമേരിക്ക
ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?
വാഷിങ്ടണ്‍/കോപന്‍ഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനകൾക്കിടെ, ദ്വീപിൽ വൻ പടയൊരുക്കം നടത്തി ഡെന്മാർക്ക്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് തിങ്കളാഴ്ച വൈകുന്നേരം കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലെ കൻഗെർലുസുവക്കിൽ വിമാനമിറങ്ങി. ഇതോടെ ആർട്ടിക് മേഖലയിൽ യുദ്ധഭീതി നിഴലിക്കുകയാണ്. ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്സൺ നേരിട്ടാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്. ‘ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഡെന്മാർക്ക് പറയുന്നതെങ്കിലും, ട്രംപിന്റെ ഭീഷണികളെത്തുടർന്ന് [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനോ ഭരണമാറ്റം വേഗത്തിലാക്കാനോ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് അമേരിക്ക. ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കബി ഭരണകൂടത്തിന്റെ നിലപാട് മാറ്റം വെളിപ്പെടുത്തിയത്. ‘ഭരണമാറ്റം വേഗത്തിലാക്കാന്‍ അമേരിക്ക സജീവമായി ഇടപെടുന്നില്ല. അത് ഇറാനിയന്‍ ജനതയോടുള്ള ബഹുമാനത്തിന്റെ വിഷയമാണ്. സ്വന്തം [&Read More
ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More
‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ
ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിന് പിന്നാലെ ലാറ്റിനമേരിക്കയില്‍ യുദ്ധഭീതി പടരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്‌പോര് കടുക്കുകയാണ്. അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ ആവശ്യമെങ്കില്‍ താന്‍ വീണ്ടും ആയുധമെടുക്കുമെന്നും, ധൈര്യമുണ്ടെങ്കില്‍ തന്നെ വന്ന് പിടിക്കാമെന്നും പെട്രോ ട്രംപിനെ വെല്ലുവിളിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെട്രോ, ‘ധൈര്യമുണ്ടെങ്കില്‍ വന്ന് എന്നെ പിടിക്കൂ’ എന്ന് പരസ്യമായി വെല്ലുവിളിച്ചു. ‘എന്നെ ഭീഷണിപ്പെടുത്തേണ്ട, ഞാന്‍ ഇവിടെത്തന്നെയുണ്ട്. നിങ്ങള്‍ക്ക് [&Read More
‘ഇറാന്‍ യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്‌കിയാന്‍
തെഹ്റാന്‍: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More