തെഹ്റാൻ/എർബിൽ: ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വമ്പൻ പടയൊരുക്കം തകർത്ത് ഇറാൻ സൈന്യം. വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽനിന്ന് അതിർത്തി കടത്തി ഇറാനിലേക്ക് കടത്താൻ ശ്രമിച്ച നൂറുകണക്കിന് അത്യാധുനിക അമേരിക്കൻ ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) പിടിച്ചെടുത്തു. ഇറാൻ വാർത്താ ഏജൻസികളാണു വാർത്ത പുറത്തുവിട്ടത്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ കുർദിസ്ഥാനിലെ ബാനെ നഗരത്തിൽ വെച്ചാണ് അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ അമേരിക്കയുടെ ആയുധക്കടത്ത് ശൃംഖലയെ ഐആർജിസി തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. [&Read More
Tags :അമേരിക്കൻ സൈന്യം
റബാത്ത്: മൊറോക്കോയിൽ നടന്ന ‘ആഫ്രിക്കൻ ലയൺ’ സംയുക്ത സൈനികാഭ്യാസത്തിനിടെ കാണാതായ രണ്ട് അമേരിക്കൻ സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ. ആർട്ടിലറി യൂണിറ്റിലെ പ്ലാറ്റൂൺ ലീഡറായ ഫസ്റ്റ് ലഫ്റ്റനന്റ് കെൻഡ്രിക് ലാമോണ്ട് കീ ജൂനിയറിന്റെ മൃതദേഹമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു കണ്ടെത്തിയത്. വിവരം യുഎസ് ആർമി സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തോടൊപ്പം കാണാതായ രണ്ടാമത്തെ സൈനികനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയ ദീർഘമായ തിരച്ചിലിനൊടുവിലാണ് ആശ്വാസ വാർത്ത വരുന്നത്. മൊറോക്കോയുടെ പടിഞ്ഞാറൻ തീരത്ത് താൻRead More
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനികർ കടുത്ത സമ്മർദവും ഉറക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. സമ്മർദം നേരിടാൻ സൈനികർ വൻതോതിൽ കഫീൻ പാനീയങ്ങളെ ആശ്രയിക്കുന്നതായാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28Read More
തെഹ്റാന്‍/കുവൈത്ത് സിറ്റി: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Read More
ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി
വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More