04/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാൻ

World

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം; ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈത്ത്

തെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്‌ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള [&Read More

World

‘കീഴടങ്ങിയില്ലെങ്കിൽ മരണം; ഇറാന്റെ മിസൈൽ ശേഖരം തകർക്കും’- മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനിൽ ഇന്നു പുലർച്ചെ ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത മിന്നലാക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ആസന്നമായ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർത്ത ആണവ പദ്ധതികൾ ഇറാൻ രഹസ്യമായി പുനരാരംഭിക്കാൻ ശ്രമിച്ചുവെന്നും, മിസൈലുകൾ വികസിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനിൽ അമേരിക്കൻ സൈന്യം വലിയൊരു സൈനിക നീക്കത്തിന് തുടക്കം കുറിച്ചതായി ട്രംപ് അറിയിച്ചു. ‘അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് [&Read More

Iran

ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക്

തെൽ അവീവ്: ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും ജോലികൾക്കും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ സുരക്ഷിതമായ ബങ്കറുകളുള്ള [&Read More

Iran

അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ തകർക്കാൻ സൂപ്പർസോണിക് മിസൈലുകൾ വരുന്നു; ചൈന-ഇറാൻ കരാർ അന്തിമഘട്ടത്തിലെന്ന്

തെഹ്‌റാൻ/ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കൻ നാവികസേനയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി ഇറാന്റെ സുപ്രധാന നീക്കം. ചൈനയിൽനിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റിRead More

World

യുദ്ധഭീതിയിൽ ഇറാൻ; എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും മിഡിൽ ഈസ്റ്റിൽ യുദ്ധസാധ്യത വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ജനുവരി 5Read More

Iran

‘ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് വ്യോമതാവളങ്ങൾ നൽകില്ല?; ട്രംപിന്റെ ആവശ്യം തള്ളി സ്റ്റാർമർ

ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്. മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു [&Read More

World

അമേരിക്കൻ ആക്രമണം ചെറുക്കാൻ വൻ മുന്നൊരുക്കം; സൈനിക കേന്ദ്രങ്ങൾക്ക് ചുറ്റും ‘കോൺക്രീറ്റ് കവചം’

തെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനികRead More

World

ഇറാൻ തീരത്ത് നങ്കൂരമിട്ട് റഷ്യയുടെ കൂറ്റൻ പടക്കപ്പൽ; നാളെ വിപ്ലവ ഗാർഡുമായി ചേർന്ന്

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More

Main story

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ സൈനികാഭ്യാസം; ശത്രുവ്യോമലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ്

തെഹ്‌റാൻ: അമേരിക്കയുമായി നിർണായക ആണവ ചർച്ചകൾ പുരോഗമിക്കവെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ട് ഇറാന്റെ സുപ്രധാന നീക്കം. സുരക്ഷാ മുൻകരുതലുകൾ എന്ന പേരിലാണു കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. എന്നാൽ, ഈ സമയത്ത് ഇറാൻ വിപ്ലവ ഗാർഡിന്റെ വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധഭീഷണികൾക്കിടെ ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. [&Read More

Iran

‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. [&Read More