26/07/2026
[fontresizer_tawhidurrahmandear_widget]

Tags :ഐആര്‍ജിസി

Main story

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; മൂന്ന് കപ്പലുകൾക്കുനേരെ വെടിവയ്പ്പ്

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More

World

യുദ്ധഭീതിക്കിടെ ഇറാന്റെ വമ്പന്‍ പടയൊരുക്കം? വിപ്ലവ ഗാര്‍ഡ് മുന്‍ മേധാവിമാരെ വിളിച്ചുചേര്‍ത്ത് ഉന്നതതല

തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ [&Read More

World

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More