Tags :പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം [&Read More
കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിന്റെയും സുന്നി മഹല്ല് ഫെഡറേഷൻ(എസ്എംഎഫ്) ഗോൾഡൻ ജൂബിലിയുടെയും സംഘടിപ്പിച്ച ‘മഹല്ല് സാരഥി സംഗമം’ ചരിത്രമായി. ഉള്ളിയേരി ഇവൻസ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർധനരായ 100 മതപണ്ഡിതർക്കുള്ള വീടുകളുടെ സമർപ്പണം ‘സകൻ 100’ എന്ന പേരിൽ നടന്നു. പദ്ധതിയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്‌ലിം സമുദായത്തിന്റെ കരുത്ത് മഹല്ലുകളുടെ ഐക്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും കൈകോർത്ത് പ്രവർത്തിക്കുന്ന [&Read More
മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More
മലപ്പുറം: ദക്ഷിണേന്ത്യയിലെ ഉന്നത ഇസ്‌ലാമിക മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More