04/06/2026
[fontresizer_tawhidurrahmandear_widget]

Tags :മമത ബാനര്‍ജി

Main story

20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More

Main story

മമത ഡല്‍ഹിയിലേക്ക്; ‘വോട്ട് കൊള്ള’യ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി തൃണമൂല്‍

കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More

Main story

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More