10/06/2026
[fontresizer_tawhidurrahmandear_widget]

Tags :മുഖ്യമന്ത്രി

Main story

‘പ്രതിസന്ധികളിൽ പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു’; പിണറായി വിജയൻ

തൃശ്ശൂർ: നാടിനെ വിഴുങ്ങിയ വൻ ദുരന്തങ്ങളിൽ ആരുടെയും സഹായമില്ലാതെ തന്നെ പതറാതെ പിടിച്ചുനിന്ന കേരളത്തിന്റെ അതിജീവനശേഷി കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പട്ടിക്കാട്ട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിലും, സർക്കാർ ജനങ്ങളിലും അർപ്പിച്ച അചഞ്ചലമായ വിശ്വാസമാണ് കേരളത്തിന്റെ വികസന വിജയങ്ങൾക്കും അതിജീവനത്തിനും പിന്നിലെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം [&Read More

Kerala

ബിജെപി സീൽ വിവാദം: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള പോലീസ് നടപടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More

Kerala

‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി.

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് [&Read More

Main story

വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി

കോഴിക്കോട്: വയനാട് ചുരത്തിന് ബദലായി ഒരുങ്ങുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൽ നിർണ്ണായക ഘട്ടം പിന്നിട്ടു. പദ്ധതിയുടെ ആദ്യഘട്ട പാറ തുരക്കൽ (ഫസ്റ്റ് ബ്ലാസ്റ്റ്) മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മത്തിലൂടെ നിർവ്വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തുരങ്കപാതയ്ക്ക് 8.73 കിലോമീറ്റർ നീളമാണുള്ളത്. 2134.5 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയാണ് [&Read More

Kerala

‘കണ്ടും മിണ്ടിയും ഇരുവർ’; പിണറായി വിജയനും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖ സംഭാഷണം, ടീസർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെ, വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട നീക്കവുമായി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള പ്രത്യേക അഭിമുഖ സംഭാഷണം സർക്കാർ പുറത്തുവിടുന്നു. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ടീസർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. “ജനങ്ങൾ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേർ” എന്ന വിശേഷണത്തോടെയുള്ള പരിപാടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ [&Read More