മലപ്പുറം: സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ ഒരുപടി മുന്നിലാണ് നായകളെന്നു വീണ്ടും തെളിയിക്കുകയാണ് മലപ്പുറത്തുനിന്നുള്ള ഒരു വൈറൽ വാർത്ത. തനിക്ക് അന്നമൂട്ടിയ വയോധികയുടെ അവസാന നിമിഷത്തിലും ഒടുവിൽ ഖബറിടത്തിലും കാവലായി നിലയുറപ്പിക്കുകയാണ് ഒരു തെരുവുനായ. അവരുടെ വിയോഗത്തിൽ വിങ്ങുന്ന മനസ്സുമായി അവരുടെ ഖബറിന് കാവലിരിക്കുകയാണ് ഈ നായ. മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തുനിന്നാണ് ഈ കരളലിയിക്കുന്ന വാർത്ത വരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പത്തപ്പിരിയം സ്വദേശി പരേതനായ വലിയ പീടിയക്കൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. [&Read More
Tags :വൈറൽ വീഡിയോ
മുംബൈ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മുംബൈയിൽ സംഘടിപ്പിച്ച റാലി ജനങ്ങൾക്ക് ദുരിതമായി. കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച യാത്രക്കാരി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. മുംബൈയിൽ ബിജെപി വനിതാ വിഭാഗം സംഘടിപ്പിച്ച മഹാറാലിക്കിടെയാണ് സംഭവം. നഗരത്തിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമായതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ കാറിൽ നിന്നിറങ്ങിയ യുവതി, മന്ത്രി ഗിരീഷ് മഹാജൻ സഞ്ചരിച്ച [&Read More
‘ഓരോ വിഷുവും പേടിയായിരുന്നു, മരിക്കാൻ പോലും ചിന്തിച്ചു’; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ
കൊച്ചി: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു വൈറൽ വീഡിയോയ്ക്കും പരിഹാസങ്ങൾക്കും പിന്നിൽ ഇത്രയും വലിയൊരു നോവുണ്ടെന്ന് മലയാളികൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്. വിഷുക്കാലത്ത് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തി ഒടുവിൽ നടൻ ബിജുക്കുട്ടനെ കാണാൻ നേരിട്ടെത്തി. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2’ എന്ന ചിത്രത്തിൽ ബിജുക്കുട്ടൻ ഈ രംഗം പുനരവതരിപ്പിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ തനിക്കുണ്ടായ ആശ്വാസവും കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളും പങ്കുവെക്കാനാണ് അദ്ദേഹം ബിജുക്കുട്ടന്റെ വീട്ടിലെത്തിയത്. മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനിയൻ [&Read More
ന്യൂഡൽഹി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ പാനിപുരി വിൽക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം എത്ര രൂപ സമ്പാദിക്കാം? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയ ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പാനിപുരി കച്ചവടക്കാരന് മാസത്തിൽ ഏകദേശം 90,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് വീഡിയോയിലെ അവകാശവാദം. ഒരു പാനിപുരി സ്റ്റാളിൽ നേരിട്ട് സഹായിയായി നിന്നാണ് വീഡിയോ ക്രിയേറ്റർ ഈ കണക്കുകൾ നിരത്തുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 10 മണി വരെ നീളുന്ന [&Read More
അക്രമികളെ ഒറ്റയ്ക്ക് നേരിട്ട് കോൺഗ്രസ് പ്രവർത്തക; സംഭവം അസമിൽ ഗൊഗോയിയുടെ ‘പരിവർത്തൻ യാത്ര’യ്ക്കിടെ
ഗുവാഹത്തി: അസമിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് നയിക്കുന്ന ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ ബി.ജെ.പി ആക്രമണം. ഇതിനിടെ അക്രമികൾക്ക് മുന്നിൽ പതറാതെ നിന്ന് അവരെ ഒറ്റയ്ക്ക് നേരിടുന്ന കോൺഗ്രസ് വനിതാ പ്രവർത്തകയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന യാത്രയ്ക്കിടെയാണ് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ഈ സമയം വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്ത അക്രമികളെ തടയാൻ ഒരു വനിതാ പ്രവർത്തക ധീരമായി മുന്നിട്ടിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഗുണ്ടകളാണ് യാത്ര ആക്രമിച്ചതെന്ന് [&Read More