28/03/2026
[fontresizer_tawhidurrahmandear_widget]

Tags :സിപിഎം

Kerala

എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More

Kerala

‘കെ.കെ ശൈലജ പി.ആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ്’; രൂക്ഷവിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം. പുതിയ കാലത്തെ പി.ആർ നിർമിതികളിലെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് ശൈലജയെന്ന് രാഹുൽ വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് നിഷ്‌കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളോട് ശൈലജ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ഓണത്തിന് അലവൻസ് നൽകുന്നത് [&Read More

Kerala

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021Read More

Kerala

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല; ഒരുകാലത്ത് ജമാഅത്തിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു-പാലോളി മുഹമ്മദ്

മലപ്പുറം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എ.കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ.കെ ബാലന്റെ പ്രസ്താവന അസംബന്ധം ആണെന്നും സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമാണെന്നും പാലോളി തുറന്നടിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം. ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേപോലെ കാണാൻ കഴിയില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. “ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ [&Read More

Kerala

വര്‍ഗീയ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഏറെ കോലാഹലങ്ങള്‍ക്കിടയിലും പ്രസ്താവനയെ ന്യായീകരിച്ച മന്ത്രിയാണ് ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ‘ആ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്ത്രി [&Read More

Main story

‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന്

തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ [&Read More

Main story

‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More

Kerala

ചാനല്‍ ചര്‍ച്ചകളിലെ ഇടതു പോരാളി; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More