തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. തന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ശൈലജ രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾക്കും മന്ത്രിമാർക്കും ടേം വ്യവസ്ഥയിൽ ഇളവ് നൽകി വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് അവർ ചോദിച്ചു. മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വലിയ വൈകാരിക ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശൈലജ, വീണ്ടും [&Read More
Tags :സിപിഎം
സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത
തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബജറ്റ് വിഹിതമോ ആവശ്യമായ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 20 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നത് [&Read More
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ജാഥാ വേദിയിലെത്തിയ [&Read More
‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന്
കണ്ണൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ. രക്തസാക്ഷികളുടെ ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും, കണക്കുകൾ പുറത്തുവിടുന്നത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുരാണത്തിലെ സ്യമന്തക രത്‌നത്തിന്റെ കഥയുമായി ഉപമിച്ചായിരുന്നു മധുസൂദനന്റെ പ്രതികരണം. എം.എൽ.എ നയിക്കുന്ന രാഷ്ട്രീയ ജാഥ, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴാണ് മധുസൂദനൻ പരസ്യ പ്രതികരണത്തിന് തയ്യാറായത്. ‘സ്യമന്തക രത്‌നം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ [&Read More
എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More
‘കെ.കെ ശൈലജ പി.ആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ്’; രൂക്ഷവിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം. പുതിയ കാലത്തെ പി.ആർ നിർമിതികളിലെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് ശൈലജയെന്ന് രാഹുൽ വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് നിഷ്‌കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളോട് ശൈലജ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ഓണത്തിന് അലവൻസ് നൽകുന്നത് [&Read More
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More
കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021Read More
ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല; ഒരുകാലത്ത് ജമാഅത്തിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു-പാലോളി മുഹമ്മദ്
മലപ്പുറം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എ.കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ.കെ ബാലന്റെ പ്രസ്താവന അസംബന്ധം ആണെന്നും സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമാണെന്നും പാലോളി തുറന്നടിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം. ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേപോലെ കാണാൻ കഴിയില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. “ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ [&Read More