27/09/2026
[fontresizer_tawhidurrahmandear_widget]

Tags :സിപിഎം

Kerala

ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നത് കുൽസൂം ബീവി ആകാത്തത് ഭാഗ്യം; അതിന്റെ പേരിൽ കലാപം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. പാലക്കാട്ട് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി നേതാവാണ് അറസ്റ്റിലായത്. വല്ല കുൽസൂം ബീവി ആയിരുന്നെങ്കിൽ അത് മറ്റൊരു കലാപത്തിനു വേണ്ടി മുതലെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കുന്നതിനു പകരം, കമ്മ്യൂണിസം ഒരു ജീവിതസമരമാണെന്നു തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾ തയാറായാൽ മാത്രമേ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഉയിർത്തെഴുന്നേൽക്കാനാകൂ എന്നും മഹേഷ് ചൂണ്ടിക്കാട്ടി. ‘ബി.ജെ.പി അംഗം പരിഭവം പറയുന്നത് കേട്ടു. പറഞ്ഞ [&Read More

Kerala

‘വാഗൺ-ആർ കാർ മെല്ലെവന്ന് അരികെ നിർത്തി; ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടി’- ആകാശ്

തലശ്ശേരി: കേരളത്തെ നടുക്കിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ഷുഹൈബ് വധക്കേസിൽ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ജഡ്ജി റൂബി കെ. ജോസ് മുമ്പാകെയായിരുന്നു വിസ്താരം നടന്നത്. സംഭവസമയം ഷുഹൈബിനോടൊപ്പമുണ്ടായിരുന്നതും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്ത സുഹൃത്ത് ഇ. റിയാസിനെയാണ് കോടതി ആദ്യദിവസം വിസ്തരിച്ചത്. ആക്രമണത്തിന്റെ ഭീകരത റിയാസ് കോടതിയിൽ വിവരിച്ചു. [&Read More

Kerala

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂർ; ഒരക്ഷരം ഉരിയാടാതെ പിണറായി, സിപിഎം സംസ്ഥാന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും, കേരളം ഉറ്റുനോക്കുന്ന ആ വാക്കിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പരാജയത്തിന്റെ ആഘാതത്തിൽ ഒരക്ഷരം മിണ്ടാതെ മൗനം തുടരുകയാണ് പിണറായി വിജയൻ. ജനവിധിയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിട്ടും മൗനമായിരുന്നു ഉത്തരം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും കണ്ണൂരിലെ ഉൾപ്പടെയുള്ള സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. എന്നാൽ, സെക്രട്ടറിയേറ്റ് യോഗത്തിലെ [&Read More

News

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുമായി

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. കൊല്ലപ്പെട്ട സി.വി ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. പയ്യന്നൂർ റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 2018 ജൂലൈ 9Read More

Kerala

‘സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി; തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്’- സാദിഖലി തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം [&Read More

Kerala

‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം [&Read More

Kerala

‘പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയെന്നോ ഉള്ള പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേക ‘ദൗത്യവുമായി’ വന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. ആരും നിർബന്ധിച്ചിട്ടല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. പാർട്ടിയെ [&Read More

Kerala

ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More

Kerala

‘സിപിഎം സെക്രട്ടറിമാർ അങ്ങനെ ഇടിച്ചുകയറുന്നവരല്ല’; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിനിടെ ന്യായീകരിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ ഒരിടത്തും ഇടിച്ചുകയറുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്തമേഖലയിൽ സജീവമായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിലാണ് ജില്ലാ സെക്രട്ടറി അവിടെ പോയതെന്നും മന്ത്രി ന്യായീകരിച്ചു. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമായിരുന്നു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ആരോടും വിരോധമില്ലെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് സന്ദർശന വേളയിൽ ടി. സിദ്ദിഖ് [&Read More

Kerala

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More