ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഷൂട്ടിങിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളി താരം വിദർശ വിനോദ് ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. എലവേനിൽ വലറിവാൻ, സോനം മസ്‌കർ, വിദർശ വിനോദ് എന്നിവരടങ്ങിയ സഖ്യം ആകെ 1898.0 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ലോക റെക്കോർഡോടെ (1904.2 പോയിന്റ്) ചൈന സ്വർണം നേടിയപ്പോൾ, 1897.1 പോയിന്റോടെ ജപ്പാൻ വെങ്കലം സ്വന്തമാക്കി. വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലദേശിനെ [&Read More