02/06/2026
[fontresizer_tawhidurrahmandear_widget]

Tags :abdul rahim

Kerala

റിയാദ് ജയിലിലെ ആ സൗഹൃദം നാട്ടിൽ വീണ്ടും പൂവണിഞ്ഞു; ഓർമകൾ പുതുക്കി റഹീമും

മലപ്പുറം: പ്രവാസലോകത്തെ ജയിൽബാരിക്കേഡുകൾക്കുള്ളിൽ തളിരിട്ട അപൂർവ്വമായൊരു മലയാളി സൗഹൃദം വർഷങ്ങൾക്കിപ്പുറം ജന്മനാട്ടിൽ വീണ്ടും പുനർജനിച്ചു. റിയാദിലെ ജയിൽവാസത്തിനിടയിൽ പരിചയപ്പെട്ട പെരുമ്പാവൂർ സ്വദേശി അനന്തുവും കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമും നാട്ടിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് വികാരനിർഭരമായൊരു സംഗമവേദിയായി മാറി. നിയമപോരാട്ടങ്ങൾക്കൊടുവിൽ ജയിൽമോചിതരായി ഇരുവരും ജന്മനാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്ന അനന്തു ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും കൂടെയുണ്ടായിരുന്ന സ്പോൺസർ മരണപ്പെടുകയും ചെയ്തതോടെയാണ് പെരുമ്പാവൂർ സ്വദേശി ജയിലിലാകുന്നത്. വണ്ടി [&Read More

Main story

റഹീമിന്റെ മോചനത്തിനായി കെട്ടുതാലിയും കുരിശും നൽകി; വാടകവീട്ടിൽ കഴിയുന്ന സോഫിക്കും കുടുംബത്തിനും സി.ആർ

ഓച്ചിറ: സൗദി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി സ്വന്തം കെട്ടുതാലിയും കുരിശും ഊരി നൽകിയ സോഫി ബെന്നിയുടെ കുടുംബത്തിന് സി. ആർ. മഹേഷ് എം.എൽ.എയുടെ സ്നേഹസമ്മാനം. നിലവിൽ വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് പുതിയ വീട് നിർമിച്ചുനൽകുമെന്ന് സോഫിയെയും കുടുംബത്തെയും നേരിട്ട് സന്ദർശിച്ച എം.എൽ.എ ഉറപ്പുനൽകി. ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന സോഫിയുടെ കുടുംബം ക്ലാപ്പന ഒതളംത്തുമൂട്ടിന് സമീപമാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സോഫിയുടെ ഭർത്താവ് ബെന്നിയുടെ പേരിൽ ആലുംപീടികയിലുള്ള [&Read More

Kerala

‘എല്ലാവർക്കും നന്ദി’; ഇരുപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ അബ്‌ദുൽ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം വലിയ പെരുന്നാൾ ദിനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും പുറത്തേക്ക് വരുമ്പോൾ റഹീമിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. തന്നെ സഹായിച്ച എല്ലാവർക്കും വലിയ നന്ദിയുണ്ടെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള ഒരു കൂട്ടം സുമനസ്സുകൾ ഒരുമിച്ചു ചേർന്ന് നടത്തിയ വലിയ [&Read More

Main story

അബ്‌ദുൽ റഹീമിൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി റഹീം സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അബ്‌ദുൽ റഹീമിന്റെ എക്‌സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.Read More