കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും [&Read More
Tags :Actress assault case
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ സിനിമാ നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജറുമായ വിപിൻ, നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, [&Read More
അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. കോടതി വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നീക്കം. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് മഞ്ജു വാര്യര്‍ ‘അമ്മ’യുടെ വേദിയില്‍ നടത്തിയ പ്രസംഗമാണ് തനിക്കെതിരായ ഗൂഢാലോചനയുടെ തുടക്കമെന്ന് ദിലീപ് ആരോപിച്ചു. ഇത് കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, വിചാരണ വേളയിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും കാണിച്ച് നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ്, 2017 ഫെബ്രുവരി 22Read More
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ പൂര്‍ത്തിയായി. കേസില്‍ നിര്‍ണായകമായ വിധി ഡിസംബര്‍ എട്ടിനു പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റിയത്. നടന്‍ ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ ഒരു സംഘം ആളുകള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. [&Read More