05/09/2026
[fontresizer_tawhidurrahmandear_widget]

Tags :AICC

Main story

‘മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴും’-രാഹുലിന് ഭരണകൂട രഹസ്യങ്ങൾ ചോർത്തുന്ന ആ ‘ചാരന്‍’

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തി. നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്’ എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന [&Read More

Main story

കോൺഗ്രസ് അധ്യക്ഷനാകാൻ കെ.സി വേണുഗോപാൽ? സിദ്ധരാമയ്യയെ മാറ്റാൻ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More

Main story

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?

ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി [&Read More

Main story

‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്‌തതെന്ന് പല സഹോദരിമാരും ചോദിക്കുന്നു’; മുഖ്യമന്ത്രി ചർച്ച നീണ്ടു

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വിജയത്തിൻ്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പാർട്ടി വിലയിരുത്തുന്നു. കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് [&Read More

Main story

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൊഹ്‌സിന കിദ്വായ്  അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ഇന്നലെ പുലർച്ചെ നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് അന്തരിച്ചത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 1930Read More