31/03/2026
[fontresizer_tawhidurrahmandear_widget]

Tags :America

Iran

പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ‘ചെചൻ ഗറില്ലകളും’; അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകൾ

തെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സൈന്യം കരയുദ്ധം ആരംഭിച്ചാൽ, പ്രതിരോധത്തിനായി അതിമാരക പ്രഹരശേഷിയുള്ള ചെചൻ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളെ വിന്യസിക്കാൻ നീക്കം. റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ചെചൻ റിപബ്ലിക്കിൽനിന്നുള്ള പോരാളികൾ ഇറാനിലേക്ക് തിരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ ആണ് വാർത്ത പുറത്തുവിട്ടത്. ഗറില്ലാ യുദ്ധമുറയിലെ അജയ്യർലോകത്തെ തന്നെ ഏറ്റവും കരുത്തരായ പോരാളികളായാണ് ചെചൻ യൂണിറ്റുകൾ അറിയപ്പെടുന്നത്. അതിസങ്കീർണമായ ഭൂപ്രദേശങ്ങളിലും നഗരങ്ങൾക്കുള്ളിലും ശത്രുസൈന്യത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു തകർക്കുന്ന [&Read More

World

‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം. “നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ [&Read More

World

ഇറാൻ ഹോർമുസ് തുറക്കുംവരെ കാത്തിരിക്കാൻ വയ്യ; യുദ്ധം നിർത്താൻ ട്രംപ്-റിപ്പോർട്ട്‌

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിൽ തുടർന്നാലും, നിലവിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. യുദ്ധം നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ട്രംപിന്റെ ഈ പുതിയ നീക്കമെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് തിരിച്ചുപിടിക്കാനുള്ള സങ്കീർണമായ സൈനിക നീക്കം കാരണം യുദ്ധം നാല് മുതൽ ആറ് ആഴ്ച വരെ നീളാൻ [&Read More

World

ഗൾഫിലെ യുഎസ് താവളങ്ങൾ ഇസ്രയേലിലേക്ക് മാറ്റുന്നു? നിർദേശവുമായി നെതന്യാഹു ഭരണകൂടം

തെൽ അവീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ സുപ്രധാനം നീക്കം. ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇസ്രയേൽ മണ്ണിലേക്ക് മാറ്റാനോ, അല്ലെങ്കിൽ ഇസ്രയേലിൽ പുതിയ താവളങ്ങൾ സ്ഥാപിക്കാനോ അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികർ നേരിടുന്ന സുരക്ഷാ [&Read More

Iran

‘ഭരണം മാറാൻ പോകുന്നത് ഇറാനിലല്ല; അമേരിക്കയിൽ! ഇവിടെ രാജാക്കന്മാർ വേണ്ട’; ട്രംപിനെതിരെ പോർവിളിയുമായി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങളെയും ഭരണശൈലിയെയും കടന്നാക്രമിച്ച് സഹോദരപുത്രി മേരി ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന സൈനിക നീക്കങ്ങൾ പരിഹാസ്യമാണെന്നും, യഥാർത്ഥ ഭരണമാറ്റം നടക്കാൻ പോകുന്നത് അമേരിക്കയിലാണെന്നും മേരി ട്രംപ് പ്രസ്താവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. ട്രംപിന്റെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് യുഎസ് നഗരങ്ങളിൽ നടക്കുന്ന ‘നോ കിങ്‌സ്’ പ്രക്ഷോഭത്തിൽ അണിചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അവർ. ‘ഡൊണാൾഡ് ഒടുവിൽ ഒരു ഭരണമാറ്റം കൊണ്ടുവരും. [&Read More

World

‘ജർമനിയിൽനിന്ന് അമേരിക്കയുടെ 40,000 സൈനികരെയും പുറത്താക്കണം’; ഇറാൻ യുദ്ധത്തിന് താവളമാക്കാൻ അനുവദിക്കരുതെന്ന് എഎഫ്ഡി

ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയത്തിനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾക്കും എതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു. ജർമനിയിൽ നിലയുറപ്പിച്ചിരിക്കുന്ന 40,000Read More

World

ആണവായുധം നിർമിക്കാൻ ഇറാൻ? എൻപിടി കരാറിൽനിന്ന് പിന്മാറുമെന്ന സൂചന നൽകി നാഷനൽ സെക്യൂരിറ്റി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആണവായുധ നിർവ്യാപന കരാറിൽ(എൻപിടി) നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. എൻപിടിയിൽ തുടരുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാRead More

World

യുഎസ് യുദ്ധവിമാനങ്ങൾക്കു മുന്നിൽ വ്യോമപാത അടച്ച് സ്‌പെയിൻ; ട്രംപിന്റെ ഭീഷണി തള്ളി പെഡ്രോ

മാഡ്രിഡ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നത തുടരുന്നതിനിടെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സ്‌പെയിൻ, യുഎസ് യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശനം നിഷേധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു നാറ്റോ സഖ്യരാജ്യം അമേരിക്കയ്ക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണും ആകാശവും വിട്ടുനൽകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സ്‌പെയിൻ. സ്‌പെയിനിലെ റോമൻ, റോട്ട എന്നീ സംയുക്ത സൈനിക താവളങ്ങൾ യുദ്ധസംബന്ധമായ [&Read More

Main story

‘ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ എണ്ണക്കിണറുകൾ തകർക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണക്കിണറുകൾ, വൈദ്യുത നിലയങ്ങൾ, ഖാർഗ് ദ്വീപ്, ശുദ്ധജല വിതരണ പ്ലാന്റുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ മടിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തെ “ഭീകര ഭരണത്തിനിടെ” കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരോടുള്ള പ്രതികാരമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി നേരിട്ട് [&Read More