10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Assembly Elections

Business

വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993

കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി മൂവായിരം രൂപ കടന്നു. ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഒരു സിലിണ്ടറിന് ഇത്ര വലിയ തുക ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും, തിരുവനന്തപുരത്ത് 3106 രൂപയും, കോഴിക്കോട്ട് [&Read More

Main story

‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More

India

ബംഗാളിൽ പ്രവചനം പാളുമെന്ന് ഉറപ്പിച്ചോ? എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്സിസ് മൈ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More

Kerala

കളമശ്ശേരി തിരിച്ചുപിടിക്കാൻ യുഡിഎഫ്; ഇബ്രാഹിംകുഞ്ഞിന്റെ പിൻഗാമിയാകാൻ അബ്ദുൽ ഗഫൂർ കളത്തിൽ

എറണാകുളം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ തട്ടകമായ കളമശ്ശേരി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021Read More

Main story

പ്രൊഫഷനൽ ഏജൻസിയെ വച്ച് പഠനം, എംഎൽഎമാരുടെ പെർഫോമൻസ് വിലയിരുത്തി; ലീഗ് സ്ഥാനാർഥി പട്ടികയിൽ

മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More

Kerala

യുവരക്തവും പെൺകരുത്തും; മുസ്‌ലിം ലീഗ് കാത്തുവച്ച സർപ്രൈസ്, തലമുറമാറ്റത്തിന്റെ കാഹളം

മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്. വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ [&Read More

Main story

വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ്

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More

Kerala

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിലെ വിവിധ ഘടകങ്ങളുമായും ഭാരവാഹികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകളും നിരവധി പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ്, മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ [&Read More

Main story

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കച്ച മുറുക്കി സിപിഎമ്മും സിപിഐയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും. സിപിഎം 86 സീറ്റുകളിലും സിപിഐ 25 സീറ്റുകളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രർ മത്സരിക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്. സിപിഎമ്മിൽ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഎം പുറത്തിറക്കിയ പട്ടികയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കർ എ.എൻ [&Read More

Main story

ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വൻനിര; ശ്രീലേഖ വട്ടിയൂർക്കാവിൽ, ശോഭ പാലക്കാട്ട്, പരിഗണനാ പട്ടികയിൽ നടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കുമെന്ന് ഉറപ്പായി. ഇന്ന്‌ രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് നർമദ കോംപ്ലക്സിന് സമീപം ചുവരെഴുതി ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടും. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെയാണ് പാർട്ടി പരിഗണിക്കുന്നത്. പ്രമുഖ താരങ്ങളും യുവനേതാക്കളും ഉൾപ്പെട്ട 52 മണ്ഡലങ്ങളിലെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. തൃപ്പൂണിത്തുറയിലെ പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോൻ ഇടംപിടിച്ചത് ശ്രദ്ധേയമായി. [&Read More