21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Bauxite Mining

Main story

വ്യാജ ഒപ്പുകളും ഗ്രാമസഭകളും; ഒഡീഷയിലെ ആദിവാസി ഭൂമി ഖനനത്തിനായി അദാനി ഗ്രൂപ്പ് പിടിച്ചെടുക്കുന്നതായി

‘ഞാന്‍ എപ്പോഴും ഇംഗ്ലീഷിലാണ് ഒപ്പിടാറുള്ളത്. എന്നാല്‍ രേഖയിലുള്ളത് വേറെ ആരോടെയോ വിരലടയാളമാണ്,’ ഒഡീഷയിലെ ഗോത്രവർഗ്ഗ മേഖലയായ കോരാപ്പുട്ട് ജില്ലയിലെ ബാള്‍ഡ ഗ്രാമത്തിലെ വ്യാപാരിയായ ഖാര പറയുന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സബ്സിഡിയറിയായ കലിംഗ അലുമിന ലിമിറ്റഡ് വികസിപ്പിക്കുന്ന പുതിയ ബോക്സൈറ്റ് ഖനിക്കായി ഭൂമി നഷ്ടപ്പെടുന്ന നൂറുകണക്കിന് ആദിവാസികളില്‍ ഒരാളാണ് ഖാര. 24 ദശലക്ഷം ഡോളര്‍ (ഏകദേശം 227.7 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ബാള്‍ഡ കുന്നിന്റെ വലിയൊരു ഭാഗം ഇല്ലാതാക്കും. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് സമ്മതിച്ച്, [&Read More

Kerala

കാസർകോട്ട് 82.16 ഹെ​​​​ക്ട​​​​ർ വനമേഖലയിൽ 4.88 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ൺ ബോ​​​​ക്സൈ​​​​റ്റ്; ഖനനം ചെയ്യാൻ

കാസർകോട്: ജില്ലയിലെ വനമേഖലകളിൽ വൻതോതിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനുള്ള ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കാറഡുക്ക വനമേഖലയിലെ നാർളം ബ്ലോക്കിലാണ് ആദ്യഘട്ട ഖനനം ആരംഭിക്കുന്നത്. 82.16 ഹെക്‌ടർ വിസ്‌തീർണമുള്ള ഈ മേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും അടങ്ങുന്ന ധാതുശേഖരത്തിന് ഏകദേശം 365 കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്. കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി [&Read More