28/03/2026
[fontresizer_tawhidurrahmandear_widget]

Tags :bcci

Sports

37 സെക്കൻഡ് വിജയാഘോഷ വീഡിയോയിൽ ജയ് ഷായുടെ ‘ഫുൾ ഫിഗർ’ 12 തവണ!

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രവിജയം കുറിച്ചെങ്കിലും, വിജയത്തിന് പിന്നാലെ ബി.സി.സി.ഐ പുറത്തിറക്കിയ ഒരു വീഡിയോ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോകകപ്പ് ഹീറോകളായ താരങ്ങളെക്കാൾ കൂടുതൽ സ്‌ക്രീൻ ടൈം ഐ.സി.സി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയതിനെയാണ് വിദേശമാധ്യമങ്ങൾ ഇപ്പോൾ വിമർശിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി, പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ വിസ്ഡൻ എന്നിവയെല്ലാം കടുത്ത ഭാഷയിലാണ് ബി.സി.സി.ഐയ്‌ക്കെതിരെ വിമർശനമുയർത്തിയിരിക്കുന്നത്. വിജയാഘോഷത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള മോണ്ടാഷ് വീഡിയോയിൽ ജയ് ഷാ പ്രത്യക്ഷപ്പെടുന്നത് [&Read More

Cricket

‘അന്ന് സച്ചിനെ പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചു, ഇതറിഞ്ഞ് താരം ഞെട്ടിപ്പോയി’; വിരമിക്കലിൽ വെളിപ്പെടുത്തലുമായി

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം നിർണായക വെളിപ്പെടുത്തലുമായി മുൻ ബിസിസിഐ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. 2013Read More

Sports

കിരീടത്തിനൊപ്പം കോടികളും; ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലക്‌നൗ: 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്വന്തം റെക്കോർഡ് തിരുത്തിക്കൊണ്ടാണ് ബിസിസിഐ വമ്പൻ തുക പ്രഖ്യാപിച്ചത്. 2024Read More

Sports

മല്ലു പവർ…! കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോക കിരീടം

അഹമ്മദാബാദ്: ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. 96 റൺസിനാണ് ഇന്ത്യ മൂന്നാം ടി20 ലോക കിരീടം പിടിച്ചെടുത്തത്. തുടർച്ചയായ മൂന്നാം നോക്കൗട്ട് പോരാട്ടത്തിലും കിടിലൻ ഫിഫ്റ്റിയുമായി മലയാളി താരം സഞ്ജു സാംസൺ(89) ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ [&Read More

Sports

ഫയർ പവർ സഞ്ജു; ഫൈനലിലേക്ക് ഇന്ത്യൻ മാർച്ച്

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങാണ്(89) ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 42 പന്തിൽ നിന്ന് 89 റൺസ് [&Read More

Cricket

സിംബാബ്‌വെക്കെതിരെ പകരക്കാരനായി ഫീൽഡിൽ; മടങ്ങിയെത്തിയത് അച്ഛന്റെ വിയോഗവാർത്തയിലേക്ക്; റിങ്കു സിങ്ങിന് തീരാനഷ്ടം

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖചന്ദ്ര സിങ് (55) അന്തരിച്ചു. നാലാം ഘട്ട കരൾ കാൻസറിനോട് ദീർഘകാലമായി പോരാടിക്കൊണ്ടിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അന്തരിച്ചത്. ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ തീർച്ചപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വിയോഗവാർത്ത ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഖചന്ദ്ര സിങ്ങിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ടി20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പമായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില [&Read More

Cricket

അന്ന് പട്ടിണി മാറ്റിയ ‘അബ്ബ’യുടെ ഓട്ടോ; ഇന്ന് ഗാരേജിൽ കിടക്കുന്നത് കോടികളുടെ ലക്ഷ്വറി

ഹൈദരാബാദിലെ ഖാജ നഗറിലെ ഇടുങ്ങിയ തെരുവുകളിൽ, ആ പഴയ ഓട്ടോറിക്ഷയുടെ ശബ്ദം ഇപ്പോഴും അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഒരുകാലത്ത് കുടുംബത്തിന്റെ പട്ടിണി മാറ്റിയ ആ മുച്ചക്ര വാഹനം. ഇന്നിപ്പോൾ സ്വന്തം ഗാരേജിൽ കിടക്കുന്നത് ലോകത്തെ ഏറ്റവും ആഡംബര വാഹനങ്ങളാണ്. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ കുറിച്ചാണു പറയുന്നത്. ഓട്ടോറിക്ഷയിൽനിന്ന് ലക്ഷ്വറി കാറുകളിലേക്കുള്ള ആ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ച അത്ഭുതമല്ല. വിയർപ്പ് തുന്നിയ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും കഥ പറയാനുണ്ട് ആ വളർച്ചയ്ക്ക്. ‘അബ്ബ’ മുഹമ്മദ് ഗൗസ് [&Read More

Sports

കാണികൾ കുടിച്ചു ബാക്കിവെച്ച കോള കുപ്പിയിലാക്കി വീണ്ടും വിൽപന; ലോകകപ്പ് വേദിയിലെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ടി20 ലോകകപ്പിന്റെ ആവേശത്തിനിടയിൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് കുടിച്ചു ബാക്കിവെച്ച കോള ശേഖരിച്ച് പുതിയ കുപ്പികളിലാക്കി വീണ്ടും വിൽക്കുന്ന സ്റ്റേഡിയം ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകകപ്പ് പോലൊരു വൻകിട ടൂർണമെന്റ് നടക്കുമ്പോൾ ഇത്രയും മോശം ശുചിത്വ നിലവാരം പുലർത്തുന്നത് സംഘാടകരുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ്. ടി20 ലോകകപ്പ് മത്സരങ്ങൾക്കായി പതിനായിരക്കണക്കിന് കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്. ഈ തിരക്ക് മുതലെടുത്താണ് സ്റ്റാൾ [&Read More

Sports

കോഹ്‌ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബിസിസിഐയുടെ കേന്ദ്ര കരാറിലെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളെ താഴ്ന്ന വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ ബിസിസിഐ സുപ്രീം കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ നാല് ഗ്രേഡുകൾക്ക് പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രം നിലനിർത്താനാണ് കമ്മിറ്റിയുടെ ശുപാർശ. എ പ്ലസ് വിഭാഗം [&Read More