കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ബസുകളുടെ നിറം മാറ്റുന്നു. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പും, തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ നീലയും വെള്ളയും ആയിരുന്ന സർക്കാർ ബസുകളാണ് ഇനി കാവി നിറത്തിലേക്ക് മാറുന്നത്. പുതിയ എസി ബസുകൾ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്. വെസ്റ്റ് ബംഗാൾ ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും ബസുകൾ കാവിയും വെള്ളയും നിറത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വർക്ക്‌ഷോപ്പുകളിൽ പുരോഗമിക്കുകയാണ്. നിലവിൽ യാത്രക്കാരുടെ ഇRead More
Tags :Bengal Politics
‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More
ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More