29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Bihar Assembly Poll 2025

Main story

ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു

പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More

Main story

ഒറ്റയ്ക്ക് ആർജെഡിയുടെ മുന്നേറ്റം; ഓടിയെത്താൻ ആകാതെ കോൺഗ്രസ്

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച [&Read More

India

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ ഭരണം എൻഡിഎക്ക്; ‘മുഖ്യമന്ത്രി’ തേജസ്വിയും ഏറ്റവും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ നേരിയ മുൻതൂക്കത്തോടെ അധികാരം നിലനിർത്താൻ സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ തേജസ്വി യാദവിനാണെന്നും (34%), സീറ്റ് നിലയിൽ രാഷ്ട്രീയ ജനതാ ദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവേ പ്രവചിക്കുന്നു. ​243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, എൻഡിഎ 121 [&Read More

India

ബിഹാര്‍ തെരഞ്ഞെടുപ്പ്: ‘ഉയര്‍ന്ന പോളിങ് ജംഗിള്‍ രാജിനേറ്റ 65 വോള്‍ട്ട് ഷോക്ക്’- പ്രധാനമന്ത്രി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെയുള്ള വിധിയെഴുത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയര്‍ന്ന പോളിംഗ് ജംഗിള്‍ രാജിനേറ്റ ’65 വോള്‍ട്ട് ഷോക്കാ’ണെന്ന് മോദി പറഞ്ഞു. സിതാര്‍മറിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. ”ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍, ഫുട്ബോള്‍, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ നല്‍കുന്നു. എന്നാല്‍ ആര്‍ജെഡി ആകട്ടെ, ആളുകള്‍ക്ക് ‘കട്ട’ (തോക്കുകള്‍) നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ബിഹാറിലെ ജനങ്ങള്‍ക്ക് ‘കട്ട സര്‍ക്കാര്‍’ ആവശ്യമില്ല.”Read More

India

ബിഹാര്‍ വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കുനേരെ ചെരിപ്പും ചാണകവും എറിഞ്ഞ് ജനക്കൂട്ടം; വാഹനവ്യൂഹം

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ലഖിസരായ് മണ്ഡലത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി കൂടിയായ വിജയ് സിന്‍ഹയ്ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിന് ചുറ്റും കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും ചാണകവും എറിയുകയും ചെയ്തു. വോട്ടെടുപ്പ് നടക്കുന്ന ഖോരിയറി ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നില്‍ തടസം [&Read More

India

‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ

കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More