ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിൻ്റെ ഭാഗമാണോ?’; ബിജെപിക്കെതിരെ
രാജീവ് ഗാന്ധിയുടെ മടിയിൽ സോണിയ ഗാന്ധി ഇരിക്കാറുണ്ടായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലിയുള്ള സാംസ്കാരിക വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി നടി പാർവതി തിരുവോത്ത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ വിഷയമുയർത്തിയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാർവതിയുടെ രൂക്ഷവും പരിഹാസരൂപേണയുമുള്ള പ്രതികരണം. “സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിൽ ഇരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ഞെട്ടലാണ്, എന്നാൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി കാര്യങ്ങൾ. 5000 വർഷം പഴക്കമുള്ള സംസ്കാരം സാർ….” [&Read More