തിരുവനന്തപുരം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന 1.5 കോടി രൂപ തട്ടിയെടുത്തതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയിലാണ് തിരിമറി [&Read More