01/04/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Entertainment

‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ്

ബെംഗളൂരു : ‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ് രാജ്ഹരിയാന തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ‘ബ്രസീലിയൻ ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിക്കുകയും #Read More

India

‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ‘വന്ദേമാതര’ത്തിന് 150 വയസ്സ് തികയുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ‘വന്ദേമാതര’ത്തിനുള്ള പങ്ക് ഔദ്യോഗികമായി പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. 1875 നവംബര്‍ ഏഴിനാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ രചിച്ചത്. 1882Read More

Sports

‘ജയ് ശ്രീറാം’ പോസ്റ്റും ഹനുമാന്‍ ടാറ്റൂവും ശ്രദ്ധിച്ചെന്ന് മോദി; മോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന്

ന്യൂഡല്‍ഹി: ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ മോദിയുടെ വസതിയിലാണ് താരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ടീമംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ഏറെസമയം ചെലവഴിക്കുകയും ഓരോരുത്തരുടെയും പ്രകടനത്തെ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഫൈനലിലെ താരവമായ ദീപ്തി ശര്‍മയുമായുള്ള മോദിയുടെ സംഭാഷണവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ദീപ്തിയുടെ കൈത്തണ്ടയിലെ ‘ഹനുമാന്‍’ ടാറ്റൂ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ടാറ്റൂവിനെ കുറിച്ച് പ്രത്യേകമായി ചോദിച്ചറിയുകയും ചെയ്തു. തന്നെക്കാള്‍ തനിക്കു വിശ്വാസം [&Read More

India

ഹരിയാനയില്‍ 22 വോട്ട് ചെയ്ത ബ്രസീലിയന്‍ മോഡല്‍; രാഹുല്‍ പുറത്ത് വിട്ട ‘ദുരൂഹ

രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. [&Read More

Main story

‘ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നടന്നില്ല’; വെളിപ്പെടുത്തലുമായി എ.പി

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി എ.പി അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ജയരാജനുമായി ചര്‍ച്ച നടത്തിയതായും, എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. ജയരാജന്‍ പ്രകാശ് [&Read More

Main story

‘സിആര്‍പിഎഫിനെ കൂട്ടാതെ ഒറ്റയ്ക്ക് വാ..; തിരിച്ചുപോകില്ല’- വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ, ബിജെപി നേതാക്കള്‍ക്കു മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസേനയെ ഇറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്ര സേനയുടെ സുരക്ഷയില്ലാതെ വരാന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സുകാന്തയ്ക്കും ധൈര്യമുണ്ടോയെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചോദിച്ചു. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ബിജെപി നേതാക്കളെ [&Read More

India

ഒരു ബിജെപി എംപി ബാക്കിയുണ്ടായാല്‍ മതി, ഒറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ല-അമിത് ഷാ

പാട്ന: കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് രൂപംകൊണ്ടതെന്നും, അന്ന് ആരും അവരെ നിരോധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത്. ഒരു ബിജെപി എംപി മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഒരൊറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ നിരോധിക്കുക മാത്രമല്ല, നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് [&Read More

Kerala

എനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍; മാധ്യമരംഗത്ത് ക്രിമിനലുകള്‍ കടന്നുകൂടി-രാജീവ്

തിരുവനന്തപുരം: ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ള സമരത്തില്‍നിന്നും മെസി വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. മാധ്യമരംഗത്ത് ചില ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇത്തരം നുണപ്രചാരണം നടത്തുന്ന ഒരാളെയും വെറുതെവിടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിപിഎല്‍ തന്നെ വിശദീകരണം നല്‍കിയതാണ്. വിഷയത്തില്‍ 2003ലെ കോടതി ഉത്തരവുകളടക്കം നിലവിലുണ്ട്. എന്നിട്ടും ചിലര്‍ [&Read More

Main story

‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ

കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More

India

‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More