09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Main story

വധശ്രമക്കേസ്: ബിജെപി കൗണ്‍സിലറെ സാഹസികമായി പിടികൂടി പൊലീസ്; കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വള്ളക്കടവ് ക്ഷേത്രോൽസവത്തിനിടെ സിപിഎം പ്രവർത്തകനെ സുഗതൻ മർദിച്ചിരുന്നു. ഈ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റിന് നീക്കം നടന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവർത്തകർ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘർഷാവസ്‌ഥ ഒഴിവാക്കുന്നതിനും [&Read More

India

ബിജെപി കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മുഴുവൻ കർണാടകയിലേക്ക് മാറ്റി; ജയമുറപ്പിച്ച ഏക സീറ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത പ്രഹരം. പാർട്ടിക്ക് ജയം ഉറപ്പായിരുന്ന ഏക രാജ്യസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ചുവെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. നേരത്തെ, ബിജെപിയുടെ ഭാഗത്തുനിന്നുള്ള കുതിരക്കച്ചവട ശ്രമങ്ങളെ ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മുഴുവൻ കുടുംബസമേതം കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലേക്ക് മാറ്റിയിരുന്നു. ക്രിമിനൽ കേസ് മറച്ചുവെച്ചെന്ന് പരാതി; പത്രിക തള്ളിമുൻ എംപിയും രാഹുൽ ഗാന്ധിയുടെ [&Read More

Main story

ബിജെപി, കോൺഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാൻ ഡിഎംകെ; ടിഎംസി-എഎപി-ആർജെഡി പാർട്ടികളുമായി ചർച്ച നടത്തിയെന്ന്

ചെന്നൈ: ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ഡിഎംകെ നീക്കം സജീവമാക്കുന്നു. സമാന ചിന്താഗതിയുള്ള പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയൊരു സഖ്യമുണ്ടാക്കാനാണ് ഡിഎംകെയുടെ തീരുമാനം. രണ്ട് ദേശീയ പാര്‍ട്ടികളുമായി ചേരാന്‍ താല്‍പര്യമില്ലാത്ത പ്രാദേശിക പാര്‍ട്ടികളെയാണ് ഡിഎംകെ ഇതിനായി ലക്ഷ്യം വെക്കുന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഇങ്ങനൊരു സഖ്യത്തിനായി ആലോചനയുണ്ടായിരുന്നുവെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായിരുന്നാലും ഡിഎംകെ സഖ്യം വിടാന്‍ [&Read More

Main story

‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത്. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി. അതേസമയം, തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം [&Read More

India

‘സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‌ലിംകളെ ബഹിഷ്കരിക്കണം’; വിദ്വേഷ പ്രസ്‌താവനയുമായി ബിജെപി ന്യൂനപക്ഷ

മുംബൈ: കടുത്ത മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്‌താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‌ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ഇവരുടെ ആഹ്വാനം. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്‌താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും [&Read More

India

‘ഇന്ത്യൻ യുവാക്കൾ വിദേശകരങ്ങളിലെ കളിപ്പാവകളാകില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കൾ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി മാറില്ലെന്ന് നിതിൻ നബിൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവതലമുറയുടെ ദിശ നിർണയിക്കാൻ ആർക്കും കഴിയില്ലെന്നും നിതിൻ നബിൻ വ്യക്തമാക്കി. “ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും [&Read More

Main story

തമിഴ്നാട് ബി.ജെ.പിയിൽ കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 16 നേതാക്കൾ

ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരുൾപ്പെടെ 16 മുതിർന്ന ഭാരവാഹികൾ പാർട്ടിയിൽനിന്നു രാജിവച്ചു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘അണ്ണാമലൈ മക്കൾ ഇയക്ക’ത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ കരു [&Read More

India

‘അണ്ണാമലൈ സംഘപരിവാറുകാരനല്ല, രജനീകാന്ത് പാർട്ടി രൂപീകരിക്കാത്തതുകൊണ്ട് ബിജെപിയിൽ ചേർന്നു’: കാർത്തി ചിദംബരം

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയ സംഘടന രൂപീകരിക്കാത്തതുകൊണ്ട് മാത്രമാണ് കെ. അണ്ണാമലൈ മുമ്പ് ബി.ജെ.പിയിൽ ചേർന്നതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം. ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിൻ്റെ പ്രതികരണം. “ഗൂഢ രാഷ്ട്രീയത്തിനെതിരെ” സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇതിനെ ധീരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച [&Read More

National Politics

‘മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴും’-രാഹുലിന് ഭരണകൂട രഹസ്യങ്ങൾ ചോർത്തുന്ന ആ ‘ചാരന്‍’

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തി. നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്’ എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന [&Read More

Main story

‘ഹോട്ടലുകൾക്കും കാസിനോകൾക്കും വേണ്ടി കോടിക്കണക്കിന് മരങ്ങൾ വെട്ടുന്നു’; ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ രാഹുൽ

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റിനെ’തിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്‌ച എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ ഔദ്യോഗിക വാദങ്ങളെല്ലാം ‘പച്ചക്കള്ളം’ ആണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഇതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പുതിയ രാഷ്ട്രീയ പോരിന് കളമൊരുങ്ങി. ദ്വീപ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. [&Read More