09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Main story

കാപ്പയിൽ ആർ സുഗതൻ ജയിലിൽ; ബിജെപി കോർപറേഷൻ ഭരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ [&Read More

National Politics

‘കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; ശ്രീരാമ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്’-രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും വഴിപാട് പണവും തട്ടിയെടുത്തെന്ന വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിലൂടെ സത്യം പൂർണമായും പുറത്തുവരുമെന്നും അഴിമതി നടത്തിയവർ ആരായാലും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ആവശ്യപ്രകാരമാണ് സർക്കാർ മൂന്നംഗ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് യോഗി ആദിത്യനാഥ് [&Read More

National Politics

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More

Main story

‘സംവരണം അവസാനിപ്പിക്കലാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യം, ഭൂരിപക്ഷത്തിനായി അമിത് ഷാ പാർട്ടികളെ വിഭജിച്ചുക്കുന്നു’

ന്യൂഡൽഹി: ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിലെ യഥാർഥവും ആത്യന്തികവുമായ ലക്ഷ്യം സംവരണം ഇല്ലാതാക്കലാണെന്ന് കോൺഗ്രസ്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം. സ്ത്രീ സംവരണത്തിന്റെ മറവിൽ അതിർത്തി നിർണയം നടത്താനാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നാലെ സംവരണം പൂർണമായും അവസാനിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു. സ്ത്രീ [&Read More

Main story

മധ്യപ്രദേശിൽ ബിജെപിയെ വെട്ടിലാക്കി വൻ അഴിമതി; ഹൈവേ വരും മുൻപേ 168 ഏക്കർ

ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപിയെ പിടിച്ചുലച്ചുകൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ അതീവ ഗുരുതരമായ അഴിമതി, അവിഹിത സ്വത്ത് സമ്പാദന ആരോപണങ്ങൾ പുറത്ത്. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഒദ്യോഗികമായി ചുമതലയേറ്റ 2023 ഡിസംബർ മുതൽ രണ്ട് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ കുടുംബവും അവരുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിലും പരിസരത്തുമായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വൻ ഭൂശേഖരം വാങ്ങിക്കൂട്ടിയതായാണ് ദേശീയ മാധ്യമമായ ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. സർക്കാർ വികസന പദ്ധതികളും പുതിയ ഹൈവേകളും [&Read More

Main story

മുൻകൂർ നോട്ടീസില്ലാതെ ഇടിച്ചുനിരത്തൽ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 45 ദിവസത്തിനിടെ പൊളിച്ചുമാറ്റിയത് 23

ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്‌ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ ഉൾപ്പെടെ മൊത്തം 23 മുസ്‌ലിം മത സ്ഥാപനങ്ങൾ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്തു. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് [&Read More

Main story

‘ബിജെപി ആവശ്യം കഴിഞ്ഞ് കറിവേപ്പിലപോലെ വലിച്ചെറിയും’; വിമതർക്കെതിരെ മഹുവ മൊയ്ത്ര; ആർജി കർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിലും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്പോര്. മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്‌സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ [&Read More

Kerala

‘മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെയും ബിജെപിയെയും വെള്ളാപ്പള്ളി സ്വാധീനിച്ചു’: വി.എം. സുധീരൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി [&Read More

National Politics

‘ആർ.എസ്.എസിന് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും; ഈ പണം എവിടെനിന്ന് വരുന്നു?’-കടുപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിനെ(ആർ.എസ്.എസ്) സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ കർണാടക സർക്കാർ നിലപാട് കടുപ്പിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണ് വിഷയം പരസ്യമായി ഉയർത്തി വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ കർണാടക നഗരവികസന മന്ത്രിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധർമത്തെയോ ആർ.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാൻ കഴിയില്ലെന്ന് യതീന്ദ്ര [&Read More

National Politics

കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച്

ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി [&Read More