21/07/2026
[fontresizer_tawhidurrahmandear_widget]

Tags :BL Santhosh

Main story

സൗജന്യമായി കിട്ടിയ കൊടികൾ നേതാവ് 2 ലക്ഷത്തിന് വിറ്റു; ബിജെപി ഫണ്ട് തട്ടിപ്പിന്റെ

തിരുവനന്തപുരം: ബിജെപി നേതാക്കൾ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ഗുരുതര ആരോപണം. കൊടി വാങ്ങിയതിലും മുറിയും വാഹനങ്ങളും വാടകയ്‌ക്കെടുത്തതിലും ഉൾപ്പെടെ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് പരാതി ലഭിച്ചു. പരാതിക്കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്ത് വാങ്ങിയതാണെന്ന് കാണിച്ച് ഒരു കോടി 62 ലക്ഷം രൂപയുടെ [&Read More

India

ബിജെപിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രജനീകാന്ത് വിളിച്ചു; അന്ന് ആവശ്യം നിരസിച്ചതിന് ക്ഷമ ചോദിക്കേണ്ടിവന്നു-

ചെന്നൈ: ബി.ജെ.പിയിൽനിന്നു രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയഭാവി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുമായി കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ സ്വന്തമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് തന്റെ മുൻകാല രാഷ്ട്രീയ യാത്രയെക്കുറിച്ചും ബി.ജെ.പി പ്രവേശനം സംബന്ധിച്ചുമുള്ള അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തമിഴ് സൂപ്പർതാരം രജനീകാന്ത് തന്നെ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അണ്ണാമലൈ വെളിപ്പെടുത്തി. ‘ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച സമയത്ത് രജനീകാന്ത് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘടനയിൽ ചേരണമെന്ന് അദ്ദേഹം എന്നോട് [&Read More