കൊല്ലം: കല്യാണ സൽക്കാരത്തിനിടെ ഐസ്‌ക്രീം വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം. സംഘർഷത്തിനിടയിലെ അക്രമം കണ്ട് ഭയന്ന വധു വേദിയിൽ കുഴഞ്ഞുവീണു. വധുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. സൽക്കാരത്തിനിടെ ആദ്യം ഐസ്‌ക്രീം കഴിച്ചയാൾ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വിതരണക്കാരൻ നൽകാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ അതിഥികൾ ഇരുപക്ഷമായി തിരിഞ്ഞ് തർക്കവും കൈയാങ്കളിയുമായി. പിന്നാലെ ഉണ്ടായ കൂട്ടയടിയെ [&Read More