വാച്ച് മോഷ്ടിച്ചെന്ന് ആരോപണം: കണ്ണിലും സ്വകാര്യഭാഗത്തും മുളക് തേച്ചു, നഖത്തിൽ ഈര്‍ക്കില്‍ കയറ്റി;
കോഴിക്കോട്: വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ അതിക്രൂര ഉപദ്രവം. ഓഗസ്റ്റ് ആറിന് കോഴിക്കോട് കൊടുവള്ളിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയ ശേഷം പിതാവിന്റെ സഹോദരൻ, ഭാര്യ, ഇവരുടെ മകൻ എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി അടിച്ച് അവശനാക്കിയ ശേഷം കണ്ണുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നാണ് പോലീസിന് നൽകിയ [&Read More